• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സിജെഎം കോടതി നടപടിക്രമങ്ങള്‍ പാലിച്ചില്ല’; ശ്വേതാ മേനോന് എതിരായ കേസില്‍ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

cntv team by cntv team
August 7, 2025
in Kerala
A A
സിജെഎം കോടതി നടപടിക്രമങ്ങള്‍ പാലിച്ചില്ല’; ശ്വേതാ മേനോന് എതിരായ കേസില്‍ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി
0
SHARES
129
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസില്‍ നടി ശ്വേതാ മേനോനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. കേസെടുക്കാന്‍ നിര്‍ദേശിച്ച എറണാകുളം സിജെഎം കോടതിയുടെ നടപടി കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശ്വേതാ മേനോന്റെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നടപടിക്രമങ്ങള്‍ പാലിക്കാതെ കേസെടുക്കാനുള്ള നിര്‍ദേശത്തില്‍ മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. സിജെഎമ്മില്‍ നിന്ന് റിപ്പോര്‍ട്ട് തേടാന്‍ രജിസ്ട്രിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ശ്വേതാ മേനോന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി എറണാകുളം സെന്‍ട്രല്‍ പൊലീസിന് നോട്ടീസ് നല്‍കി. ശ്വേതാ മേനോനെതിരെ പരാതി നല്‍കിയ മാര്‍ട്ടിന്‍ മെനാച്ചേരിക്കും കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ശ്വേതയുടെ ഹര്‍ജി പരിഗണിച്ചത്.തനിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ഇന്ന് ഉച്ചയോടെയാണ് ശ്വേതാ മേനോന്‍ കോടതിയെ സമീപിച്ചത്.

സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എംഎയുടെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനാലാണ് തനിക്കെതിരെ പരാതിയെന്ന് ശ്വേതാ മേനോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ ശക്തയായ സ്ഥാനാര്‍ത്ഥിയാണ്. ദുരുദ്ദേശത്തോടെയും പകയോടെയുമാണ് തനിക്കെതിരായ പരാതിയെന്നും ശ്വേത പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനെ അട്ടിമറിക്കാനാണ് പരാതിക്കാരന്റെ ശ്രമമെന്നും ശ്വേത പറഞ്ഞു.

ദുരുദ്ദേശത്തിനായി കോടതിയെ ഉപയോഗിക്കുന്നത് തടയണം. കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല. മനസ്സര്‍പ്പിക്കാതെയാണ് പരാതിയില്‍ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. സ്വകാര്യ അന്യായത്തില്‍ നിന്ന് എന്തെങ്കിലും കുറ്റകൃത്യം വെളിപ്പെടുന്നില്ലെന്നും ശ്വേത പറയുന്നു. നിരവധി ആക്ഷേപങ്ങള്‍ നേരിടുന്നയാളാണ് പരാതിക്കാരനെന്നും ശ്വേത ചൂണ്ടിക്കാട്ടി. പരാതിക്കാരന്റെ നടപടി ദുരുദ്ദേശത്തോടെയാണ്. നിയമനടപടിക്രമങ്ങളെ അധാര്‍മ്മികമായി ഉപയോഗിക്കുകയാണ്. കേസിലെ നടപടികള്‍ തുടരുന്നത് നീതി നിഷേധമാകും. പാലേരി മാണിക്യം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി നേടിയ ചിത്രമാണ്. ഈ ചിത്രത്തിലെ കഥാപാത്രത്തിനാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഗര്‍ഭ നിരോധന ഉറയുടെ പരസ്യവും സര്‍ക്കാര്‍ അനുമതിയോടെയായിരുന്നു. മൗലികാവകാശമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണ് നിയമ നടപടിയെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. അശ്ലീല വെബ്സൈറ്റുകള്‍ നടത്തുന്നുവെന്ന ആക്ഷേപം അപകീര്‍ത്തിപ്പെടുത്താനാണെന്നും ശ്വേത പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. ഇത്തരം നടപടികളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണം. പരാതിക്കാരന്റെ മനോഭാവനയില്‍ വിരിഞ്ഞ കഥകളാണ് പരാതിയുടെ അടിസ്ഥാനം. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നും ശ്വേത ആവശ്യപ്പെട്ടിരുന്നു. ശ്വേതയുടെ വാദങ്ങള്‍ പരിഗണിച്ചാണ് തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞത്.

ശ്വേത അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം, രതിനിര്‍വേദം, പാലേരിമാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമായിരുന്നു പരാതിക്കാരന്‍ അശ്ലീലരംഗങ്ങളായി പരാതിയില്‍ ഉന്നയിച്ചിരുന്നത്. ആദ്യം സെന്‍ട്രല്‍ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഇയാള്‍ സിജെഎം കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി ശ്വേതയ്‌ക്കെതിരെ കേസെടുക്കാന്‍ സെന്‍ട്രല്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമായിരുന്നു ശ്വേതയ്‌ക്കെതിരെ കേസെടുത്തത്

Related Posts

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
Kerala

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

November 7, 2026
148
കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി
Kerala

കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

November 7, 2026
72
എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു
Kerala

എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു

November 7, 2026
34
മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ
Crime

മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ

November 7, 2026
181
വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു
Kerala

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു

November 7, 2026
472
സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍
Kerala

സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍

November 7, 2026
29
Next Post
കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

Recent News

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

November 7, 2026
148
കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

November 7, 2026
72
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

November 7, 2026
12
മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു

മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു

November 7, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025