• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 7, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home National

‘ഒരാള്‍ പല സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍’: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

cntv team by cntv team
August 7, 2025
in National
A A
‘ഒരാള്‍ പല സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍’: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
0
SHARES
24
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്.

‘മഹാരാഷ്ട്ര 5 വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് അഞ്ചുമാസം കൊണ്ട് ചേര്‍ന്നു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തിയതികള്‍ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിംഗ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു. ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് അവ നശിപ്പിച്ചത്. ലോക്‌സഭ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ ഒരുകോടി പുതിയ വോട്ടര്‍മാര്‍ ചേര്‍ക്കപ്പെട്ടു. ആറുമാസം കൃത്യമായ പരിശോധന നടത്തി. ഇലക്ട്രോണിക് ഡേറ്റ ലഭിച്ചാല്‍ 30 സെക്കന്‍ഡ് കൊണ്ട് തീരേണ്ട ജോലി ആറുമാസമെടുത്തു. ഇലക്ട്രോണിക് ഡേറ്റ കമ്മീഷന്‍ നല്‍കിയില്ല. നല്‍കിയ ഡേറ്റ ഇലക്ട്രോണിക് റീഡിന് കഴിയാത്തവയായിരുന്നു.’-രാഹുൽ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് പഠിക്കാന്‍ ടീമിനെ വെച്ചു. വോട്ടര്‍ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്റ്റ് കോപ്പി തരാത്തതിനാല്‍ കടലാസ് രേഖകള്‍ പരിശോധിച്ചു. കര്‍ണാടകയില്‍ പ്രതീക്ഷിച്ചത് 16 സീറ്റുകള്‍. കിട്ടിയത് 9 സീറ്റുകള്‍. നഷ്ടമായ ഒരു ലോക്‌സഭാ സീറ്റിലെ ഒരു നിയമസഭാ സീറ്റിനെക്കുറിച്ച് പഠിച്ചു. മഹാദേവ് പുര നിയമസഭാ മണ്ഡലം.അവിടെ ലോക്‌സഭയിലെ ബിജെപിയുടെ ഭൂരിപക്ഷം 32,707 ആയിരുന്നു. ഈ മണ്ഡലത്തില്‍ 1,14,046 വോട്ട് ബിജെപിക്ക് ഭൂരിപക്ഷമുണ്ട്. ഒറ്റ നിയമസഭാ മണ്ഡലത്തിന്റെ ബലത്തിലാണ് ആ ലോക്‌സഭാ സീറ്റ് ബിജെപി പിടിച്ചത്. 1,00250 വോട്ട് അവര്‍ മോഷ്ടിച്ചു. ഒരു വോട്ടറുടെ പേര് നാല് ബൂത്തുകളില്‍ ഉണ്ട്. ഇങ്ങനെ നിരവധി വോട്ടര്‍മാരാണുളളത്. ഒരാള്‍ പല സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയിലുണ്ട്. വ്യാജ വിലാസങ്ങള്‍ 40,000 മുകളിലാണ്. പലരുടെയും അച്ഛന്റെ പേര് അക്ഷരങ്ങള്‍ മാത്രം. പല വീട്ടുനമ്പറുകളും പൂജ്യം. ഒരേ വിലാസത്തില്‍ എണ്‍പത് വോട്ടര്‍മാര്‍. തിരിച്ചറിയല്‍ ഫോട്ടോകളില്ലാത്ത 4132 വോട്ടര്‍മാര്‍. 33,692 വോട്ടര്‍മാര്‍ ഫോം 6 ദുരുപയോഗം ചെയ്തു. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ നല്‍കുന്ന ഫോം ആണിത്. 70 വയസുളള സ്ത്രീ വരെ ഈ ഫോം നല്‍കി. ഈ സ്ത്രീ രണ്ടിടങ്ങളില്‍ വോട്ടുചെയ്തു. ഒരുലക്ഷത്തിലധികം വോട്ടുകള്‍ ഇത്തരത്തില്‍ പല മാര്‍ഗങ്ങളിലൂടെ മോഷ്ടിച്ചു. ‘-രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹരിയാനയിലും അട്ടിമറിയുണ്ടായെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘ഒരുലക്ഷം വ്യാജ വോട്ടർമാരാണ് ഉണ്ടായത്. ഭരണഘടനയ്ക്കെതിരായ കുറ്റകൃത്യമാണ് നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റുകൾ ജയിച്ചത് 33,000 വോട്ടുകളിൽ താഴെ ഭൂരിപക്ഷത്തിലാണ്. മോദിക്ക് അധികാരത്തിൽ എത്താൻ 25 സീറ്റുകളിലേ അട്ടിമറി വേണ്ടിവന്നുളളു. ഇതുകൊണ്ടാണ് കമ്മിഷൻ ഡിജിറ്റൽ വോട്ടർ റോൾ തരാത്തത്. ഇലക്ട്രോണിക് വോട്ടർ കണക്കുകളും സിസിടിവി ദൃശ്യങ്ങളും കമ്മീഷൻ തരുന്നില്ലെങ്കിൽ അതിന്റെ അർത്ഥം അവരും ഈ കൊള്ളയിൽ പങ്കാളികളാണെന്ന്.’- രാഹുൽ പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷന് താൻ പറയുന്നത് സത്യമാണെന്ന് അറിയാമെന്നും അവർ തനിക്കെതിരെ നടപടിയെടുക്കില്ലെന്നും രാഹുൽ പറഞ്ഞു

Related Posts

ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു;15 പേർക്ക് പരിക്ക്
National

ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു;15 പേർക്ക് പരിക്ക്

August 7, 2025
ജമ്മു കശ്മീർ സർക്കാർ അരുന്ധതി റോയിയുടെ പുസ്തകങ്ങൾ ഉൾപ്പെടെ 25 പുസ്തകങ്ങൾ നിരോധിച്ചു
Latest News

ജമ്മു കശ്മീർ സർക്കാർ അരുന്ധതി റോയിയുടെ പുസ്തകങ്ങൾ ഉൾപ്പെടെ 25 പുസ്തകങ്ങൾ നിരോധിച്ചു

August 7, 2025
രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമായി തമിഴ്നാട്; ദ്രാവിഡ മാതൃകയെന്ന് സ്റ്റാലിൻ
National

രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമായി തമിഴ്നാട്; ദ്രാവിഡ മാതൃകയെന്ന് സ്റ്റാലിൻ

August 7, 2025
‘രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല; കര്‍ഷകര്‍ക്കായി എന്ത് പ്രത്യാഘാതവും നേരിടും’; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി
Latest News

‘രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല; കര്‍ഷകര്‍ക്കായി എന്ത് പ്രത്യാഘാതവും നേരിടും’; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി

August 7, 2025
ഇന്ത്യയ്ക്ക് വീണ്ടും 25 % തീരുവ കൂട്ടി അമേരിക്ക, ആകെ 50%; കടുത്ത നടപടിയുമായി ട്രംപ്
National

ഇന്ത്യയ്ക്ക് വീണ്ടും 25 % തീരുവ കൂട്ടി അമേരിക്ക, ആകെ 50%; കടുത്ത നടപടിയുമായി ട്രംപ്

August 7, 2025
ഗേറ്റ് 2026 രജിസ്ട്രേഷൻ: IIT ഗുവാഹത്തി പരീക്ഷ നടത്തും; വെബ്‌സൈറ്റ് ആരംഭിച്ചു, തീയതികൾ പ്രഖ്യാപിച്ചു
Jobs

ഗേറ്റ് 2026 രജിസ്ട്രേഷൻ: IIT ഗുവാഹത്തി പരീക്ഷ നടത്തും; വെബ്‌സൈറ്റ് ആരംഭിച്ചു, തീയതികൾ പ്രഖ്യാപിച്ചു

August 6, 2025
Next Post
സിജെഎം കോടതി നടപടിക്രമങ്ങള്‍ പാലിച്ചില്ല’; ശ്വേതാ മേനോന് എതിരായ കേസില്‍ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

സിജെഎം കോടതി നടപടിക്രമങ്ങള്‍ പാലിച്ചില്ല'; ശ്വേതാ മേനോന് എതിരായ കേസില്‍ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

Recent News

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ മലപ്പുറം സ്വദേശി ആയ യുവാവ് മരിച്ചു

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ മലപ്പുറം സ്വദേശി ആയ യുവാവ് മരിച്ചു

August 7, 2025
ഐഷയുടെ തിരോധാനത്തിൽ ബന്ധുക്കൾക്ക് സംശയം; റോസമ്മയും സെബാസ്റ്റ്യനും കുറ്റവാളികളെന്ന് ആരോപണം

ഐഷയുടെ തിരോധാനത്തിൽ ബന്ധുക്കൾക്ക് സംശയം; റോസമ്മയും സെബാസ്റ്റ്യനും കുറ്റവാളികളെന്ന് ആരോപണം

August 7, 2025
കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

August 7, 2025
സിജെഎം കോടതി നടപടിക്രമങ്ങള്‍ പാലിച്ചില്ല’; ശ്വേതാ മേനോന് എതിരായ കേസില്‍ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

സിജെഎം കോടതി നടപടിക്രമങ്ങള്‍ പാലിച്ചില്ല’; ശ്വേതാ മേനോന് എതിരായ കേസില്‍ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

August 7, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025