കടവല്ലൂർ: ഇരുവൃക്കകളും മാറ്റിവെക്കേണ്ട സാഹചര്യത്തിൽ ചികിത്സയിൽ കഴിയുന്ന കടവല്ലൂർ സ്വദേശി, 28 വയസ്സുള്ള മുഹ്സിനയ്ക്ക് ചികിത്സാസഹായമായി ആദരിയ ലാബ് കടവല്ലൂർ ബ്രാഞ്ച് സംഘടിപ്പിച്ച ഹെൽത്ത് പാക്കേജ് ചലഞ്ചിൽ നിന്ന് സമാഹരിച്ച ഒരു ദിവസത്തെ വരുമാനത്തുക ചികിത്സാസഹായ സമിതിക്ക് കൈമാറി.
ചികിത്സ സഹായ സമിതി ചെയർമാനും ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പറുമായ പി. എം. നിഷിൽകുമാറാണ് തുക ഏറ്റുവാങ്ങിയത്. രണ്ടാം വാർഡ് മെമ്പർ നസ്രത്ത് അബ്ദുൽഖാദർ, ആദരിയ ലാബ് മാനേജ്മെന്റ് അംഗങ്ങളായ യു. എം. ഇബ്രാഹിം, ഉണ്ണി മാത്തൂർ, എക്സിക്യൂട്ടീവ് അംഗം ഷൗക്കത്തലി, ലാബ് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഹെൽത്ത് പാക്കേജ് ചലഞ്ചിന് നേതൃത്വം നൽകിയതിൽ ലാബ് മാനേജ്മെന്റ് അംഗമായ ബിജു, പൊതുപ്രവർത്തകരായ എം. ഹസൻകുട്ടി, എം. മുഹമ്മദ് ഹാജി, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ പങ്ക് പ്രശംസനീയമാണ്.