കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പനവേലി സ്വദേശിനി സോണിയ (42 ), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ വിജയൻ (65) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ന് രാവിലെ കൊല്ലം കൊട്ടാരക്കര പനവേലിയിലാണ് അപകടം ഉണ്ടായത്. ഡെലിവറി വാൻ ആയി ഉപയോഗിക്കുന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. മിനി ലോറിയും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലാണ്.