ചങ്ങരംകുളം:ചിയ്യാനൂരില്‍ ഹൈടെക് അംഗണവാടി ഉദ്ഘാടനത്തിന് ഒരുങ്ങി’ചിയ്യാനൂര്‍ ചിറകുളത്തിന് സമീപത്താണ് 28 ലക്ഷം രൂപ ചിലവില്‍ ആധുനിക സൗകര്യങ്ങളോടെ അംഗണവാടിയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്.ആഗസ്റ്റ് 9ന് ശനിയാഴ്ച വൈകിയിട്ട് നാലര മണിക്ക് സ്പോർട്സ്, വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉൽഘാടനം നിര്‍വ്വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ അധ്യക്ഷയാകും.വർഷങ്ങളോളം ഷീറ്റ് മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ചിയ്യാനൂർ ചിറക്കുളം അംഗൺവാടിക്കാണ് ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫാ നാസർ അനുവദിച്ച 25 ലക്ഷം രൂപയും,ആലംകോട് പഞ്ചായത്തിൻ്റെ 3 ലക്ഷം രൂപയും ചിലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിര്‍മിച്ചത്.പൊന്നാനി എം.എൽ.എ പി നന്ദകുമാർ,ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ഷെഹീർ, ജില്ലാ പഞ്ചയത്തംഗം ആരിഫ നാസർ തുടങ്ങി പ്രമുഖരും മറ്റു ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും