ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സാബാഹ് ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു.സമാധാനപ്രചാരണത്തിന്റെ ഭാഗമായി കുട്ടികൾ മെഴുകുതിരികൾ തെളിയിക്കുകയും ചെയ്തു.യുദ്ധം ലോകത്തെ നാശത്തിലേക്കു നയിക്കുമെന്നും പുതു തലമുറ സമാധാനത്തിന്റെ പ്രചാരകരാവണമെന്നും പ്രിൻസിപ്പാൾ വില്ലിങ്ട്ടൻ സന്ദേശം നൽകി. ഗൈഡ് ക്യാപ്റ്റൻ സുമിത റ്റി എസ്,അധ്യാപകരായഅനിൽ കെ , തൻസീർ എ,സുരേഷ് ബാബു കെ.എം, പ്രിയ കെ,സുവിത കൊ , സജ്ന എസ് ജംസിയ ബി.പി എന്നിവർ സംസാരിച്ചു. നോ വാർ എന്ന സന്ദേശത്തെ പ്രതിനിധാനം ചെയ്തു കൊണ്ട് കുട്ടികൾ അണി നിരക്കുകയുമുണ്ടായി.യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരവും നടത്തി.