വെളിയങ്കോട് ഗ്രാമപഞ്ചായത്ത് തൃശ്ശൂർ ദയ ആശുപത്രിയുടേയും തൃശ്ശൂർ മെഡിക്കൽ കോളേജിൻ്റെയും സഹായത്തോടെ നടപ്പിലാകുന്ന കാൻസർ കെയർ പദ്ധതിയുടെ ഭാഗമായുള്ള സർവ്വേ പരിശീലന ക്ലാസ്സ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു.വെളിയങ്കോട്,എരമംഗലം എന്നീ രണ്ട് പ്രദേശങ്ങളിലായാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത് . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു.വർദ്ധിച്ചു വരുന്ന കാൻസർ ആരംഭദശയിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത് .ഗർഹിക സർവ്വേ , വൈദ്യ പരിശോധന ,കാൻസർ ചികിത്സ എന്നീ മൂന്ന് ഘട്ടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത് . ആദ്യ ഘട്ടത്തിലെ വീടുകൾ സന്ദർശിച്ച് സർവ്വേ നടത്തുന്നതിനായി ആശ വർക്കർമാർ , സന്നദ്ധ പ്രവർത്തകർ ,അങ്കണവാടി വർക്കേഴ്സ് ,കുടുംബശ്രീ പ്രവർത്തകർ ,എന്നിവർക്കാണ് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചത്.എം.ടി.എം കോളേജിലെ എൻ. എസ് എസ് വളണ്ടിയർമാർക്ക് നേരെത്തെ ക്ലാസ് സംഘടിപ്പിച്ചിരുന്നു.ദയ ഹോസ്പിറ്റൽ ഡോക്ടറും ,പദ്ധതിയുടെ കോ – ഓർഡിനേറ്ററുമായ സി.കെ.ബ്രഹ്മപുത്രൻ,ഡോ: ശ്രീഷ്മ നാരായണൻ (എപ്പിഡെമിയോളജിസ്റ്റ് ) തുടങ്ങിയവർ പദ്ധതി വിശദീകരിച്ചു.തൃശ്ശൂർ മെഡിക്കൽ കോളേജിലെ ക്ലീനിക്കൽ ഓങ്കോളജിസ്റ്റ് ഡോ: പ്രസീത ഗോവിന്ദ് , ദയ ആശുപത്രിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ: ഹമിത ശരീഫ് തുടങ്ങിയവർ ഓൺലൈൻ മുഖേന ക്ലാസ്സെടുത്തു.പരിശീലനം ലഭിച്ച വളണ്ടിയർമാർ വീടുകൾ സന്ദർശിച്ച് 30 വയസ്സിന് മീതെ പ്രായമുള്ള മുഴുവൻ കുടുംബാഗങ്ങളേയും നേരിൽ കണ്ട് ചോദ്യാവലിയിലൂടെ സ്ക്രീനിംഗ് നടത്തും.കേരളത്തിൽ സാധാരണ കണ്ടു വരാറുള്ള ,ശ്വാസകോശം ,വായ,വൻകുടൽ ,ഗർഭാശയഗളം ,സ്തനം പ്രോസ്റ്റേറ്റ് എന്നീ ഭാഗങ്ങളെ ബാധിക്കുന്ന 6 ഇനം കാൻസർ രോഗത്തിന് പ്രാധാന്യം നല്കിയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.ലക്ഷണമുള്ളവരെ വൈദ്യ പരിശോധനയിലൂടെ കാൻസർ രോഗ നിർണ്ണയം.നടത്തുന്നു.രോഗം കണ്ടെത്തിയവർക്ക് വിദഗ്ദ്ധ ചികിത്സയും പദ്ധതിയിലൂടെ ലഭ്യമാക്കുന്നതാണ്.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് സ്വാഗതവും വാർഡ് മെമ്പർ റസ്ലത്ത് സക്കീർ നന്ദിയും പറഞ്ഞു . ഗ്രാമ പഞ്ചായത്ത് അംഗം സുമിത രതീഷ് ,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അബിൻ വി.കെ ,എഫ് എച്ച് .സി .ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി തുടങ്ങിയവർ പരിശീല ക്ലാസിന് നേതൃത്യം നല്കി .