കുന്നംകുളം : കാട്ടകാമ്പാൽ പടിഞ്ഞാറ്റുമുറി ചെറുവത്തൂർ വീട്ടിൽ ഉണ്ണി (75) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കാട്ടകാമ്പാൽ കാർമ്മേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടക്കും.കഴിഞ്ഞ ദിവസം പഴഞ്ഞി ചിറക്കലിൽ വെച്ച് തലകറങ്ങി വീണതിനെ തുടർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിലും തുടർന്ന് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച ഉച്ചക്ക് 2 മണിയോടെ മരണം സംഭവിക്കുകയായിരുന്നു . തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. കുന്നംകുളം ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ട്, ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി, ചൊവ്വന്നൂർ മാർത്തോമാ സ്കൂൾ മാനേജർ, ചൈതന്യ ബാലസഹായ സമിതി പ്രസിഡണ്ട്, കുന്നംകുളം പെയിൻ ആൻഡ് പാലിയേറ്റീവ് സെക്രട്ടറി, അമല ഫെലോഷിപ്പ് പ്രസിഡണ്ട് എന്നീ നിലകളിൽ ഉണ്ണി പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാന്ത. മകൻ: സൂരജ്.