എടപ്പാൾ ഉപജില്ല 2025 -26 വർഷത്തെ ഒന്നാമത്തെ അറബിക് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് എടപ്പാൾ ബിആര്‍സി ഹാളിൽ നടന്നു.അനീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ബിആര്‍സി ട്രെയിനർ ജിജി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മുഖ്യപ്രഭാഷണം മലപ്പുറം ഐ.എം ഇ ഷൗക്കത്തലി നിർവഹിച്ചു.ഒന്നാമത്തെ സെഷൻ ട്രെയിനറും മോട്ടിവേറ്ററുമായ സക്കീർ ഹുസൈൻ പുതുതലമുറയിലെ അധ്യാപകർ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. തൻറെ മുന്നിലിരിക്കുന്ന വിദ്യാർത്ഥി സമൂഹത്തെ ഒരു പതർച്ചയും കൂടാതെ മുന്നോട്ട് നയിക്കാം എന്ന ചിന്താത്മകമായ വളരെ ലളിതമായ രീതിയിൽ ആത്മവിശ്വാസം പകർത്തിയെടുക്കാൻ സക്കീർ സാറിൻറെ ക്ലാസ്സിന് കഴിഞ്ഞു.പാഠ സൂത്രണം യുപി തലം ഷാനിബ ടീച്ചർ ,എൽപി തലം ഉബൈദ് മാസ്റ്റർ,സമഗ്ര പരിശീലനം ഫൈസൽ മാസ്റ്റർ എന്നിവർ നിർവഹിച്ചു.അബ്ദുൽ ജലീൽ പി ,മുഹമ്മദ് ശരീഫ് എന്നിവർ സംസാരിച്ചു.