എരമംഗലം:മാറിയ പാഠ്യപദ്ധതി അനുസരിച്ച് സംസ്കൃത ഭാഷയിലൂടെ നാടിൻറെ ചരിത്രവും കലാശാസ്ത്ര അറിവുകളും തേടി കാഞ്ഞിരമുക്ക് പിഎൻയുപി സ്കൂളിലെ മയൂഖം സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ യാത്ര സംഘടിപ്പിച്ചു. പട്ടാമ്പി കൂട്ടുപാതക്ക് സമീപം പത്താം നൂറ്റാണ്ടിൽ നിർമ്മിച്ചിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ജൈന സന്യാസിമാർ യാത്രക്കിടയിൽ ഇടത്താവളമായി ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്ന കട്ടിൽമാടം സന്ദർശിച്ചുകൊണ്ടാണ് യാത്ര ആരംഭിച്ചത് ‘1976 ജനുവരി 6 ന് സംരക്ഷിത സ്മാരകമായി പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ച ഈ നിർമിതി.ഇതിന് സമീപമുള്ള കൈത്തളി ശിവക്ഷേത്രത്തിൻ്റെ, നിർമിതിയുടെ ബാക്കിയാണ് ഈ കട്ടിൽമാടം എന്നും അഭിപ്രായമുണ്ട്.ദ്രാവിഡ നിർമ്മാണ ശൈലി അനുവർത്തിച്ചിരിക്കുന്ന ഈ നിർമിതി ചരിത്രാന്വേഷികൾ ഏറെ എത്തുന്ന സ്ഥലമാണ്. തുടർന്ന് മുൻ രാഷ്ട്രപതി ഡോക്ടര്‍ എപിജെ അബ്ദുൾകലാമിൻ്റെയും ജീവചരിത്രകാരനും (അഗ്നിച്ചിറകുകൾ എഴുതിയ)മെട്രോമാൻ ഈ ശ്രീധരൻ്റെ ജീവചരിത്രകാരനും മാധ്യമപ്രവർത്തകനും കലാമിൻ്റെ സഹപ്രവർത്തകനുമായ പിവി ആൽബി യാത്രയിൽ കുട്ടികളോടൊപ്പം ചേർന്നു.തുടർന്ന് കേരളത്തിലെ കലയുടെ ഈറ്റില്ലമായ കേരള കലാമണ്ഡലത്തിലും സംഘം സന്ദർശനം നടത്തി.കലാമണ്ഡലത്തിലെ വിവിധ കളരികളിൽ കലാകാരന്മാരോടൊപ്പം ഇരുന്ന് ‘കലാമണ്ഡലത്തിന്റെയും വിവിധ കലാരൂപങ്ങളുടെ ചരിത്രവും അവതരണവും കുട്ടികൾ മനസ്സിലാക്കുകയും ആസ്വദിക്കുകയും ചെയ്തു.കേരള കലാമണ്ഡലം വൈസ് ചാൻസലറും
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായിയുടേയും മൃണാളിനി സാരാഭായിയുടേയും പുത്രിയും പ്രശസ്ത ഭരതനാട്യം കുച്ചിപ്പുടി നർത്തകിയും സാമൂഹിക പ്രവർത്തകയും ഗുജറാത്തി ചലചിത്രതാരവും ആയ മല്ലികാ സാരാഭായിയും കുട്ടികളോടൊപ്പം ഈ യാത്രയിൽ പങ്കാളിയായി.സംസ്കൃത പാഠ പുസ്തകങ്ങളിൽ തന്റെ അച്ഛനായ വിക്രം സാരാഭായിയെ കുറിച്ച് ഉൾപ്പെടെ ഉള്ള ശാസ്ത്ര കാര്യങ്ങൾ പാഠ്യ വിഷയമായി ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ അധ്യയന വർഷം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ എഴുതിയ പിഎൻയുപിയിലെ മുഴുവൻ സംസ്കൃത വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭിച്ചിരുന്നു.ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനമായിരുന്നു കഴിഞ്ഞവർഷം.തുടർച്ചയായി 14 വർഷമായി കലോത്സവത്തിലും സ്കോളർഷിപ്പ് പരീക്ഷയിലും സമാന നില തുടർന്നുവരുന്ന ഈ വിദ്യാലയത്തിലെ കഴിഞ്ഞവർഷത്തെ വിജയികളെ ഉൾപ്പെടുത്തിയായിരുന്നു യാത്ര സംഘടിപ്പിച്ചത്.യാത്രക്ക് സംസ്കൃത അധ്യാപകൻ ശിവകുമാർ കൃഷ്ണജ’ ടീച്ചർ പ്രധാനാധ്യാപിക സിന്ധു ടീച്ചർ ,ജിൻഷ ‘ടീച്ചർ , ജിൽഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി