• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പരോൾ വ്യവസ്ഥ ലംഘിച്ചു; ടി.പി. കേസിലെ പ്രധാന പ്രതി കൊടി സുനിയുടെ പരോൾ റദ്ദായി

cntv team by cntv team
August 1, 2025
in Crime, Kerala, Latest News
A A
പരോൾ വ്യവസ്ഥ ലംഘിച്ചു; ടി.പി. കേസിലെ പ്രധാന പ്രതി കൊടി സുനിയുടെ പരോൾ റദ്ദായി
0
SHARES
81
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പരോൾവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ടി.പി. കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. മീനങ്ങാടി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി. ഇയാളെ വെള്ളിയാഴ്ച രാവിലെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു.

ജൂലൈ 21-നാണ് കൊടി സുനിക്ക് പതിനഞ്ച് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. വയനാട് മീനങ്ങാടി സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്നായിരുന്നു പരോൾ വ്യവസ്ഥ. എന്നാൽ, ഇത് ലംഘിച്ചതായി മീനങ്ങാടി സിഐ റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.

കൊടി സുനി ഉൾപ്പെടെയുള്ള ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പോലീസിന്റെ സാന്നിധ്യത്തിൽ മദ്യം കഴിച്ചെന്ന കണ്ടത്തലിനെത്തുടർന്ന് മൂന്ന്‌ പോലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനിയെ കൂടാതെ മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളുമുണ്ടായിരുന്നതായാണ്‌ വിവരം. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ മദ്യം കഴിക്കാൻ അവസരമൊരുക്കിയെന്നാണ് പരാതി.

ഉച്ചയ്ക്ക്‌ കോടതി പിരിഞ്ഞപ്പോൾ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായെത്തിച്ചു. ഈസമയം, പ്രതികളുടെ സുഹൃത്തുക്കൾ ഹോട്ടലിലെത്തി മദ്യം നൽകി. പോലീസിന്റെ സാന്നിധ്യത്തിൽ പ്രതികൾ മദ്യം കഴിക്കുകയുംചെയ്തു. സംഭവം പുറത്തുവന്നതോടെയാണ് അന്വേഷണം നടത്തി പോലീസുകാർക്കെതിരെ നടപടിയെടുത്തത്. നേരത്തേ കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ച സംഭവവും വിവാദമായിരുന്നു.

Related Posts

വരും ദിവസങ്ങളിൽ കേരളത്തിലെ അന്തരീക്ഷം മാറും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

വരും ദിവസങ്ങളിൽ കേരളത്തിലെ അന്തരീക്ഷം മാറും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

May 2, 2026
94
പ്രവാസികൾക്ക് വൻ തിരിച്ചടി; ജൂലായ് വരെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
Kerala

പ്രവാസികൾക്ക് വൻ തിരിച്ചടി; ജൂലായ് വരെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

May 2, 2026
340
മന്ത്രിമാർക്ക് വിജയം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആശംസകൾ നേർന്നത് അവസാന മന്ത്രിസഭാ യോഗത്തിൽ
Kerala

മന്ത്രിമാർക്ക് വിജയം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആശംസകൾ നേർന്നത് അവസാന മന്ത്രിസഭാ യോഗത്തിൽ

May 2, 2026
73
വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ
Kerala

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

May 2, 2026
61
മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു
Kerala

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ സംഭവം

May 2, 2026
129
മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു
Crime

മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു

May 2, 2026
129
Next Post
ഭാര്യയെ ജോലിക്ക് നില്‍ക്കുന്ന വീട്ടില്‍പ്പോയി കുത്തിക്കൊന്നു; യുവാവ് പിടിയില്‍

ഭാര്യയെ ജോലിക്ക് നില്‍ക്കുന്ന വീട്ടില്‍പ്പോയി കുത്തിക്കൊന്നു; യുവാവ് പിടിയില്‍

Recent News

ആദ്യദിനം 365-ലധികം ലേറ്റ് നൈറ്റ് ഷോകളുമായി ബ്ലോക്ക്ബസ്റ്റർ കുതിപ്പ്; ‘പേട്രിയറ്റി’ന് മെഗാ ഓപ്പണിങ്

ആദ്യദിനം 365-ലധികം ലേറ്റ് നൈറ്റ് ഷോകളുമായി ബ്ലോക്ക്ബസ്റ്റർ കുതിപ്പ്; ‘പേട്രിയറ്റി’ന് മെഗാ ഓപ്പണിങ്

May 2, 2026
94
‘ഏത് നീക്കം നേരിടാനും സജ്ജം’; അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍

‘ഏത് നീക്കം നേരിടാനും സജ്ജം’; അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍

May 2, 2026
96
വരും ദിവസങ്ങളിൽ കേരളത്തിലെ അന്തരീക്ഷം മാറും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

വരും ദിവസങ്ങളിൽ കേരളത്തിലെ അന്തരീക്ഷം മാറും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

May 2, 2026
94
പ്രവാസികൾക്ക് വൻ തിരിച്ചടി; ജൂലായ് വരെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

പ്രവാസികൾക്ക് വൻ തിരിച്ചടി; ജൂലായ് വരെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

May 2, 2026
340
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025