ചങ്ങരംകുളം : തയ്യൽ തൊഴിലാളികൾക്ക് ലഭിക്കുന്ന പെൻഷൻ പതിനായിരം രൂപയായി ഉയർത്തണമെന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ നന്നംമുക്ക് യൂണിറ്റ് 25ാം സമ്മേളനം ആവശ്യപ്പെട്ടു. മൂക്കുതല ഇൻ്റലക്ട് ട്യൂഷൻ സെൻ്ററിൽ സംഘടിപ്പിച്ച സമ്മേളനം എ കെ ടി എ ജില്ലാ പ്രസിഡണ്ട് എ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി സുശീല പതാക ഉയർത്തി. വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി പത്മജ കെ.ടി അവതരിപ്പിച്ചു .സമ്മേളനത്തിന്റെ ഭാഗമായി തയ്യൽ തൊഴിലാളി റാലി സംഘടിപ്പിച്ചു
ഏരിയ പ്രസിഡണ്ട് എം വി നാസർ,സെക്രട്ടറി കെ കെ കമ്മുണ്ണി,ജില്ലാ കമ്മിറ്റി അംഗം സി വി ചന്ദ്രിക സുശീല , ഉണ്ണികൃഷ്ണൻ , മീന , സീന , മോഹൻദാസ്, റീന , ബിന്ദു, അസൂറ , രാജി എന്നിവർ സംസാരിച്ചു.
പരീക്ഷകളിൽ ഉന്നത വിജയം നേടിയ തയ്യൽ തൊഴിലാളികളുടെ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
പുതിയ ഭാരവാഹികൾ :
എസ് സുശീല (പ്രസിഡന്റ് )
കെ ടി പത്മജ(സെക്രട്ടറി )
ടി ഉണ്ണികൃഷ്ണൻ (ട്രഷറർ )