• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

എന്തൊരു നടനാണ് ഇയാൾ!, തെലുങ്കിൽ വീണ്ടും വിജയക്കൊടി പാറിക്കാൻ ദുൽഖർ; ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്

cntv team by cntv team
July 28, 2025
in Entertainment
A A
എന്തൊരു നടനാണ് ഇയാൾ!, തെലുങ്കിൽ വീണ്ടും വിജയക്കൊടി പാറിക്കാൻ ദുൽഖർ; ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്
0
SHARES
160
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന തെലുങ്ക് സിനിമയാണ് ‘ആകാശംലോ ഒക താര’. ഒരു ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ടീസർ പുറത്തുവന്നു. നടൻ ദുൽഖറിന്റെ പിറന്നാൾ പ്രമാണിച്ചാണ് ടീസർ പുറത്തുവിട്ടത്. ഒരു സാധാരണക്കാരനായിട്ടാണ് ദുൽഖർ സിനിമയിൽ എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്.ടീസറിലെ ജിവി പ്രകാശ് കുമാറിന്റെ പശ്ചാത്തലസംഗീതവും ചർച്ചയാകുന്നുണ്ട്. ഒരു ഫീൽ ഗുഡ് ഡ്രാമയായിരിക്കും ‘ആകാശംലോ ഒക താര’ എന്ന സൂചനയാണ് ടീസർ നൽകുന്നത്. പവൻ സദിനേനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ എന്നീ ബാനറുകളാണ് ചിത്രം നിർമിക്കുന്നത്. ‘ടാക്സിവാല’, ‘ഡിയർ കോംമ്രേഡ്’ എന്നീ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച സുജിത് സാരംഗ് ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക. ജിവി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ പുറത്തിറങ്ങും. ചിത്രം ദുൽഖറിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി മാറുമെന്നാണ് ഇൻഡസ്ട്രിയിൽ സംസാരം.അതേസമയം, ദുൽഖറിന്റെ മറ്റൊരു പാൻ ഇന്ത്യൻ ചിത്രമായ കാന്തയുടെ ടീസറും ഇന്ന് പുറത്തിറങ്ങി. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കാന്ത ഒരുങ്ങുന്നത്. ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ എത്തുന്നത്. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

Related Posts

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
65
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
171
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
67
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
90
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
190
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
67
Next Post
അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം; മൃതദേഹം നാട്ടിലെത്തിക്കനുള്ള നടപടികൾ നാളെ പൂർത്തിയാകും

അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം; മൃതദേഹം നാട്ടിലെത്തിക്കനുള്ള നടപടികൾ നാളെ പൂർത്തിയാകും

Recent News

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
330
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
10
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
8
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025