ചങ്ങരംകുളം:പെരുമ്പാൾ പുത്തൻപീടിയേക്കൽ തറവാട് കുടുംബ സംഗമം നടത്തി.തറവാട്ടിലെ മുതിർന്ന അംഗങ്ങളായ മമ്മിക്കുട്ടി ആയിശുമ്മ കദീജകുട്ടി മറിയകുട്ടി എന്നിവർ പരിപാടി ഉൽഘാടനം ചെയ്തു.മുഹമ്മദ് മുസ്ല്യാർ പന്താവൂർ ഉദ്ഘാടന പ്രസംഗം നടത്തി.റഫീക് ഫൈസി തെങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.നൗഷത് ഇബ്രാഹിം കുടുംബ ക്ലാസ് നടത്തി.മുതിർന്ന അംഗങ്ങളെ ആദരിക്കുകയും കുടുംബ ചരിത്രം വീഡിയോ അവതരണവും മരണപ്പെട്ടു പോയവരുടെ ഓര്മക്കുറിപ്പുകളും പരിപാടിയെ ധന്യമാക്കി മൂസമൗലവി ,ഹംസ എംവി,അബ്ദുല്ല പെരുമ്പാൾ ,അബ്ദള്ളക്കുട്ടി എംവി,അബ്ദുൽ മന്നാൻ ,റഫീഖ്,യാസിർ,ഷംസുദ്ദീൻ റഷീദഷമീർ,ഷഹനമുനീർ തുടങ്ങിയവൾ ആശംസകൾ അറിയിച്ചു സംസാരിച്ചു.ആഷിക്,നൗഷാദ്,കാദർ എംകെറസാക് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വവും നൽകി.