• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സിറോ മലബാര്‍സഭ

cntv team by cntv team
July 27, 2025
in UPDATES
A A
സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സിറോ മലബാര്‍സഭ
0
SHARES
156
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ സിറോ മലബാര്‍ സഭ. കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവാഴ്ച്ചയോടുളള വെല്ലുവിളിയാണെന്ന് സിറോ മലബാര്‍ സഭ പറഞ്ഞു. സഭാവസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതിയാണെന്നും നിയമസംവിധാനങ്ങള്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും സിറോ മലബാര്‍ സഭ പറഞ്ഞു. ‘സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍ പ്രീതിയും യാത്ര ചെയ്തിരുന്നത് ആവശ്യമായ രേഖകളോടെയാണ്. ആള്‍ക്കൂട്ട വിചാരണയും ദുരാരോപണവുമാണ് നടക്കുന്നത്. ആള്‍ക്കൂട്ടവും സംഘടനകളും ഭരണഘടനയ്ക്ക് മീതേ പോലും വളരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടല്‍ വേണം’-സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.

ഛത്തീസ്ഗഡിലെ ദുര്‍ഗിലാണ് മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി, സിസ്റ്റർ വന്ദന എന്നിവരാണ് അറസ്റ്റിലായത്. റെയില്‍വെ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വെ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു.

കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കി. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്‌റംഗ്ദളോ പൊലീസോ തയ്യാറായില്ല. തുടര്‍ന്നാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരു കന്യാസ്ത്രീകളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Related Posts

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
5
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
53
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
101
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
56
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
40
Next Post
വീണ്ടും ഷോക്കേറ്റ് മരണം, പാലക്കാട് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

വീണ്ടും ഷോക്കേറ്റ് മരണം, പാലക്കാട് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
5
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
345
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
54
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025