• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കഴിഞ്ഞവർഷം 917 പേർ; സംസ്ഥാനത്ത് മുങ്ങി മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്

cntv team by cntv team
July 26, 2025
in Kerala
A A
കഴിഞ്ഞവർഷം 917 പേർ; സംസ്ഥാനത്ത് മുങ്ങി മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്
0
SHARES
37
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് മുങ്ങി മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്. അഗ്നിശമനസേനയുടെ കണക്ക് പ്രകാരം കഴിഞ്ഞവർഷം 917 പേർക്കാണ് വിവിധ ആശയങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. തിരുവനന്തപുരം ജില്ലയിൽ മാത്രം ആറു വർഷത്തിനിടെ 352 പേരാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അവബോധം നൽകാനുള്ള പദ്ധതികൾ രൂപീകരിക്കാനാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം.എറണാകുളം, പത്തനംതിട്ട, കണ്ണൂർ തിരുവനന്തപുരം, തൃശ്ശൂർ ഇടുക്കി ജില്ലകളിലാണ് മുങ്ങിമരണങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്താകെ 2022 ൽ 910 പേർ മുങ്ങിമരിച്ചപ്പോൾ 2023 ൽ മരണം 1040 ആയി ഉയർന്നു. 2024 ൽ 917 പേർക്കാണ് വിവിധ ജലാശയങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. 2019 മുതൽ 25 വരെയുള്ള തിരുവനന്തപുരം ജില്ലയിലെ മാത്രം കണക്കെടുത്താൽ 352 പേർ മുങ്ങി മരിച്ചു. പുഴ കുളങ്ങൾ കിണറുകൾ പാറമടകളിലെ വെള്ളക്കെട്ട് എന്നിവിടങ്ങളിലാണ് അപകടങ്ങൾ ഏറെയും.തിരുവനന്തപുരം ജില്ലയിൽ അപകടങ്ങൾ പതിയിരിക്കുന്നത് 40 കടവുകളിലെന്നാണ് അഗ്നിരക്ഷാസേനയുടെ കണക്ക്.അതേസമയം മുങ്ങിമരണ നിരക്ക് കൂടുതലുള്ള ജില്ലകളിൽ മരണങ്ങൾ നിയന്ത്രിക്കാനും ബോധവൽക്കരണം നടത്താനും ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ കർമ്മ പദ്ധതിക്ക് തുടക്കമിട്ടു. ജില്ലയിൽ അപകടമുണ്ടാകുന്ന സ്ഥലങ്ങൾ, കാരണം, അഗ്നിരക്ഷാസേനയുടെ ഉപകരണങ്ങളുടെ പഴക്കം ശേഷി എന്നിവ വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്. കാലവർഷം ശക്തമായതോടെ സുരക്ഷിതമല്ലാത്ത ജലാശയത്തിൽ ഇറങ്ങരുതെന്ന കർശന മുന്നറിയിപ്പും നിലവിലുണ്ട്.

Related Posts

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം
Kerala

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

July 31, 2026
128
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

July 31, 2026
78
തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു
Kerala

തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു

July 31, 2026
183
സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു
Kerala

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

July 31, 2026
118
പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു
Kerala

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

July 31, 2026
169
മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു
Kerala

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
44
Next Post
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; പ്രത്യേക സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; പ്രത്യേക സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി

Recent News

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

August 2, 2026
91
സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

August 2, 2026
30
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 2, 2026
112
മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
179
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025