• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; പ്രത്യേക സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി

cntv team by cntv team
July 26, 2025
in Kerala
A A
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; പ്രത്യേക സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി
0
SHARES
107
VIEWS
Share on WhatsappShare on Facebook

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ പോലീസ് അന്വേഷണവും വകുപ്പുതല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട. സി.എൻ. രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക.കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തത്.സംസ്ഥാന ചീഫ് സെക്രട്ടറി ഡോ: എ. ജയതിലക്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് അഡീഷണൽ ഡിജിപി പി. വിജയൻ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത്.കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായത് അത്യന്തം ഗൗരവം ഉള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു. സൂക്ഷ്മതലത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇന്റലിജൻഡ് സിസിടിവി നാല് പ്രധാന ജയിലുകളിൽ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും.ജയിൽ ജീവനക്കാർ തുടർച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത്, അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓരോ സ്ഥലത്തും അഞ്ചുവർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും. ജയിലിനകത്ത് ഇൻ്റലിജൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളിൽ പലരെയും ഇപ്പോൾ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിക്കുന്നത്. ഇത്തരക്കാർക്ക് അന്തർ സംസ്ഥാന ജയിൽ മാറ്റം കൂടി ആലോചിക്കും.ജയിലുകളിൽ ഇപ്പോൾ വീഡിയോ കോൺഫറൻസിംഗ് സംവിധാനമുണ്ട്. അത് ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. ജയിലിനകത്ത് തടവുകാർക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും.താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കും. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു.നിലവിൽ നടക്കുന്ന അന്വേഷണങ്ങൾ അതിവേഗം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Related Posts

ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം; ഒരു മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala

ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം; ഒരു മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

July 26, 2025
വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യൂട്യൂബർ ഷാലു കിംഗ് അറസ്റ്റിൽ
Kerala

വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യൂട്യൂബർ ഷാലു കിംഗ് അറസ്റ്റിൽ

July 26, 2025
20,000 രൂപയ്ക്ക് മുകളിൽ വായ്പ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൊടുത്ത പണം പോലും തിരിച്ചുകിട്ടില്ല
Kerala

20,000 രൂപയ്ക്ക് മുകളിൽ വായ്പ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൊടുത്ത പണം പോലും തിരിച്ചുകിട്ടില്ല

July 26, 2025
സംസ്ഥാനത്ത് കനത്തമഴ തുടരുന്നു: മലപ്പുറം ഉൾപ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു: മലപ്പുറം ഉൾപ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

July 26, 2025
കഴിഞ്ഞവർഷം 917 പേർ; സംസ്ഥാനത്ത് മുങ്ങി മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്
Kerala

കഴിഞ്ഞവർഷം 917 പേർ; സംസ്ഥാനത്ത് മുങ്ങി മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്

July 26, 2025
മതിയായ സുരക്ഷാ ഉദ്യോഗസ്ഥരില്ല, കേരളത്തിലെ ജയിലുകളിൽ കുറ്റവാളികളുടെ എണ്ണം ശേഷിയെക്കാൾ കൂടുതൽ
Kerala

മതിയായ സുരക്ഷാ ഉദ്യോഗസ്ഥരില്ല, കേരളത്തിലെ ജയിലുകളിൽ കുറ്റവാളികളുടെ എണ്ണം ശേഷിയെക്കാൾ കൂടുതൽ

July 26, 2025
Next Post
സംസ്ഥാനത്ത് കനത്തമഴ തുടരുന്നു: മലപ്പുറം ഉൾപ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു: മലപ്പുറം ഉൾപ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Recent News

കണ്ണൂർ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ; വനത്തിൽ ഉരുൾപൊട്ടിയതായി സംശയം

കണ്ണൂർ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ; വനത്തിൽ ഉരുൾപൊട്ടിയതായി സംശയം

July 26, 2025
മൂന്നാറിൽ മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

മൂന്നാറിൽ മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

July 26, 2025
ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന കൈപ്രവളപ്പില്‍ തങ്ക നിര്യാതയായി

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന കൈപ്രവളപ്പില്‍ തങ്ക നിര്യാതയായി

July 26, 2025
കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിന് യു എ ഇയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മായ ട്രാക്സ്‌ നിർമ്മിച്ച കുടിവെള്ളപദ്ധതി സമര്‍പ്പിച്ചു

കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിന് യു എ ഇയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മായ ട്രാക്സ്‌ നിർമ്മിച്ച കുടിവെള്ളപദ്ധതി സമര്‍പ്പിച്ചു

July 26, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025