മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച് ഡി എസിന് കീഴില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ് ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർക്ക് 45 വയസ്സ് തികയരുത്. ഗവ. അംഗീകൃത മൂന്ന് വര്‍ഷ ഡിപ്ലോമ ഇന്‍ ഹാര്‍ഡ് വെയര്‍ അല്ലെങ്കില്‍ ഗവണ്‍മെന്റ് അംഗീകൃത മൂന്ന് വര്‍ഷ ഡിപ്ലോമ ഇന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്, ഒരു വര്‍ഷത്തെ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ് ഫീല്‍ഡിലെ പ്രവൃത്തി പരിചയം, ഇലക്ട്രിക്കല്‍ മെഡിക്കല്‍ റെക്കോര്‍ഡിങില്‍ പ്രധാന ആശുപത്രികളിലെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.ഡിഗ്രി, പി ജി ഡി സി എ, മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് യോഗ്യതയുള്ളവര്‍ക്ക് ഡാറ്റ എന്‍ട്രി ഒപ്പറേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ജൂലൈ 31-ന് രാവിലെ 10.30-നും ഡാറ്റ എന്‍ട്രി ഒപ്പറേറ്റര്‍ തസ്തികയിലേക്ക് ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30 നും അഭിമുഖം നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 – 2762037.