• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഓട്ടോറിക്ഷ കുഴിയില്‍ ചാടി; റോഡിലേക്ക് തെറിച്ചുവീണ്‌ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

cntv team by cntv team
July 25, 2025
in Kerala
A A
ഓട്ടോറിക്ഷ കുഴിയില്‍ ചാടി; റോഡിലേക്ക് തെറിച്ചുവീണ്‌ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം
0
SHARES
720
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂർ: മാതാവിൻ്റെ മടിയിലിരുന്ന് പിതാവ് ഓടിച്ച ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ, വാഹനം കുഴിയിൽ ചാടിയതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം.തിരൂർ ചമ്രവട്ടം റോഡിൽ പൂങ്ങോട്ടുകുളത്ത് ഹൈപ്പർ മാർക്കറ്റിന് മുൻപിൽ വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം നടന്നത്. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസലിൻ്റെയും ബൾക്കീസിൻ്റെയും മകളായ ഫൈസ(6) യാണ് മരണപ്പെട്ടത്. പുറണ്ണൂർ യു.പി.സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഫൈസൽ ഇൻസ്റ്റാൾമെൻ്റിന് സാധനങ്ങൾ കൊണ്ടുപോയി കൊടുക്കുന്ന ജോലിക്കാരനാണ്. ഫൈസലും ഭാര്യയും ഫൈസയും തിരൂർ ജില്ലാ ആശുപത്രിയിൽ കഴിയുന്ന ബന്ധുവായ രോഗിയെ കാണാൻ ഓട്ടോയിൽ വന്ന് തിരിച്ചു പോകുകയായിരുന്നു.ഫൈസ മാതാവിൻ്റെ മടിയിലിരുന്നു യാത്ര ചെയ്യുകയും പിതാവ് ഓട്ടോ ഓടിക്കുകയുമായിരുന്നു. കുഴിയിൽ ചാടിയ ഓട്ടോറിക്ഷയുടെ പിൻഭാഗം പൊങ്ങിയതോടെ മാതാവിൻ്റെ മടിയിലുണ്ടായിരുന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ് വയറിന് സാരമായി പരിക്കേൽക്കുകയായിരുന്നു. ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും രാത്രി ഒൻപതോടെ കോട്ടക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നുമണിയോടെ കുട്ടി മരണപ്പെട്ടു. ഫാസിൽ, അൻസിൽ എന്നിവർ സഹോദരങ്ങളാണ്.

Related Posts

ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, വീടിന്റെ വാതിൽ കുത്തിത്തുറന്ന് 30 പവൻ സ്വർണം മോഷ്‌ടിച്ചു
Kerala

ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, വീടിന്റെ വാതിൽ കുത്തിത്തുറന്ന് 30 പവൻ സ്വർണം മോഷ്‌ടിച്ചു

August 15, 2026
194
ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്
Kerala

ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്

August 15, 2026
97
കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Crime

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
450
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
Kerala

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
28
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു
Kerala

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
58
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Kerala

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
14
Next Post
ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

Recent News

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

August 16, 2026
284
സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

August 16, 2026
76
സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

August 16, 2026
15
ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

August 16, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025