• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍

cntv team by cntv team
July 22, 2025
in Kerala, Latest News
A A
വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍

Oplus_16777216

0
SHARES
890
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്.അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ഫേസ്ബുക്കിൽ കുറിച്ചു. വെറുപ്പ് മലയാളി മനസുകളെ എത്രമാത്രം കീഴ്പ്പെടുത്തുന്നു എന്നതിന് നിമിഷ കേസിനു ശേഷം മറ്റൊരുദാഹരണമാണിത്. ഇവരാണോ നമ്മുടെ കുഞ്ഞുങ്ങൾക്ക് അക്ഷരം പകർന്നു നൽകുന്നതെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ചോദിക്കുന്നു.അതേസമയം വി എസിന്റെ പൊതുദര്‍ശനം സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്ര ആരംഭിക്കും.കവടിയാറിലെ വീട്ടില്‍ നിന്നാണ് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ചത്. ദേശീയപാതയിലൂടെയാണ് വിലാപയാത്ര നീങ്ങുക. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്നലെ വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്.

Related Posts

ഹജ്ജിന്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി
Kerala

ഹജ്ജിന്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി

February 15, 2026
39
ആഗോള അയ്യപ്പ സംഗമം:പുറത്തുവരുന്നത് തെറ്റായ കണക്കുകൾ – എം വി ഗോവിന്ദൻ
Kerala

ആഗോള അയ്യപ്പ സംഗമം:പുറത്തുവരുന്നത് തെറ്റായ കണക്കുകൾ – എം വി ഗോവിന്ദൻ

February 15, 2026
41
ഗുരുവായൂര്‍ യാത്രയുമായി കെഎസ്‌ആര്‍ടിസി; സുഗമമായ ദര്‍ശനത്തിനും താമസത്തിനും സൗകര്യം
Kerala

ഗുരുവായൂര്‍ യാത്രയുമായി കെഎസ്‌ആര്‍ടിസി; സുഗമമായ ദര്‍ശനത്തിനും താമസത്തിനും സൗകര്യം

February 15, 2026
67
ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം; ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ മത്സരം
Latest News

ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം; ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ മത്സരം

February 15, 2026
33
ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് വൻ ക്രമീകരണം; ഗതാഗത നിയന്ത്രണം ഇങ്ങനെ
Kerala

ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് വൻ ക്രമീകരണം; ഗതാഗത നിയന്ത്രണം ഇങ്ങനെ

February 15, 2026
55
മാലാഖയ്ക്ക് ഇന്ന് മടക്കം; ആലിന്‍ ഷെറിന്‍ എബ്രഹാമിന് കേരളം ഇന്ന് വിടനല്‍കും; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ
Kerala

മാലാഖയ്ക്ക് ഇന്ന് മടക്കം; ആലിന്‍ ഷെറിന്‍ എബ്രഹാമിന് കേരളം ഇന്ന് വിടനല്‍കും; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

February 15, 2026
319
Next Post
‘കോളേജിൽ കൂടെ പഠിച്ചതാ, അടുപ്പം സ്ഥാപിച്ച് യുവതിയുടെ ചിത്രം ഉപയോഗിച്ച് അശ്ലീല ഇമോജിയും ചാറ്റും’; യുവാവ് പിടിയിൽ

'കോളേജിൽ കൂടെ പഠിച്ചതാ, അടുപ്പം സ്ഥാപിച്ച് യുവതിയുടെ ചിത്രം ഉപയോഗിച്ച് അശ്ലീല ഇമോജിയും ചാറ്റും'; യുവാവ് പിടിയിൽ

Recent News

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

February 16, 2026
16
ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

February 16, 2026
23
മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

February 16, 2026
14
‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം; പ്രശംസിച്ച് മണിശങ്കർ അയ്യർ

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം; പ്രശംസിച്ച് മണിശങ്കർ അയ്യർ

February 16, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025