• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുത്തച്ഛൻ തരുന്നതാണ് വാങ്ങിക്കോളൂ, പെൻഷൻ കാശ് സൂക്ഷിച്ചു വെച്ചതാണ്: സൂര്യനെല്ലി പെൺകുട്ടിയെ വി എസ് കണ്ട നിമിഷം

cntv team by cntv team
July 22, 2025
in Kerala, Latest News
A A
മുത്തച്ഛൻ തരുന്നതാണ് വാങ്ങിക്കോളൂ, പെൻഷൻ കാശ് സൂക്ഷിച്ചു വെച്ചതാണ്: സൂര്യനെല്ലി പെൺകുട്ടിയെ വി എസ് കണ്ട നിമിഷം
0
SHARES
384
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് അധ്യാപിക സുജ സൂസന്‍ ജോര്‍ജ്. സൂര്യനെല്ലിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കാണാനെത്തിയപ്പോഴുള്ള അനുഭവം പങ്കുവെച്ചുകൊണ്ടാണ് എഴുത്തുകാരി കൂടിയായ സുജ സൂസന്‍ ജോര്‍ജ് വി എസിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെയ്ക്കുന്നത്.സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ വി എസ് പെണ്‍കുട്ടിയോടും മാതാപിതാക്കളോടും സംസാരിച്ച ശേഷം ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് കൊടുത്തുവെന്ന് സുജ സൂജന്‍ ജോര്‍ജ് പറയുന്നു. കുടുംബം അത് വാങ്ങാന്‍ മടിച്ചതോടെ, ”ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.” എന്ന് വി എസ് പറഞ്ഞതായും സുജ സൂസന്‍ ജോര്‍ജ് ഓര്‍മ്മിപ്പിച്ചു.

കുറിപ്പിന്‍റെ പൂർണ്ണരൂപം-

വി എസ്…..നിരന്തരം തളിര്‍ക്കുന്ന വന്‍മരമായിരുന്നു.ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം.അതൊരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്റെ മാറ്റത്തിന്റെ ചരിത്രമായിരുന്നു.കണ്ണേ ,കരളേ വിഎസേ,ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ എന്ന് തൊണ്ട പൊട്ടി,തൊണ്ട ഇടറി ,കണ്ണ് നിറഞ്ഞ് ,ജീവന്റെ ആഴത്തില്‍ നിന്ന് ഉതിര്‍ന്ന മുദ്രാവാക്യങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളുടെ ഇടിമുഴക്കമായിരുന്നു. പലപ്പോഴും ആ പ്രകമ്പനങ്ങള്‍ എന്റെ ഹൃദയത്തെയും ഭേദിച്ച് കടന്നു പോയിട്ടുണ്ട്.വിറകൊണ്ട് നിന്നിട്ടുണ്ട് ഞാനും.സൂര്യനെല്ലി കേസും വിഎസുംഅത് വലിയൊരു ചരിത്രമാണ്.അതിലെ അവസാന ഖണ്ഡമാണ് ഇവിടെ കുറിക്കുന്നത്. വി എസ് പ്രതിപക്ഷ നേതാവായിരുന്ന കാലം. ഒരു ദിവസം എനിക്ക് വന്ന ഒരു ഫോണ്‍വിളി വിഎസ് അച്യുതാനന്ദന്റേതായിരുന്നു. അദ്ദേഹത്തിന് എന്നെ നേരിട്ട് കണ്ട് സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ കുട്ടനാട് പാര്‍ടി ഓഫീസില്‍ വെച്ച് അദ്ദേഹത്തെ കണ്ട് ദീര്‍ഘമായി സംസാരിച്ചു. ഞാനത്ര അടുത്തിരുന്ന് വിഎസിനെ ആദ്യം കാണുകയാണ്. ടോണ്‍ഡ് ബോഡി. തിളങ്ങുന്ന ത്വക്ക്. നരകേറി കറുപ്പ് മായാന്‍ ഇനിയുമേറെയുണ്ട് ബാക്കി .പ്രായം 85നു മേല്‍.അതിന് അടുത്ത ആഴ്ച വിഎസ് ചെങ്ങനാശേരിയിലെ അവരുടെ വീട് സന്ദര്‍ശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാന്‍ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു.”ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.” അതാണ് വിഎസ്. അങ്ങനെയായിരുന്നു വി എസ്. വിട ! ഈ നൂറ്റാണ്ടിന്റെ നായകന്..

Related Posts

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
Kerala

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

September 10, 2026
179
വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും
Kerala

വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും

September 10, 2026
60
മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം
Kerala

മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

September 10, 2026
139
‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി
Kerala

‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

September 10, 2026
49
വൈദ്യുതി പ്രതിസന്ധി; പരസ്പരം പഴിചാരി മന്ത്രി സണ്ണി ജോസഫും മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും
Kerala

വൈദ്യുതി പ്രതിസന്ധി; പരസ്പരം പഴിചാരി മന്ത്രി സണ്ണി ജോസഫും മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും

September 10, 2026
64
‘പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും’; കൊല്ലം ആർപി മാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്
Kerala

‘പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും’; കൊല്ലം ആർപി മാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്

September 10, 2026
34
Next Post
‘ഓക്കേ ബൈ’; ബ്രിട്ടന്റെ യുദ്ധവിമാനം F35 തിരികെ മടങ്ങി

‘ഓക്കേ ബൈ’; ബ്രിട്ടന്റെ യുദ്ധവിമാനം F35 തിരികെ മടങ്ങി

Recent News

ചങ്ങരംകുളത്തെ ദേശാടന പക്ഷികളുടെ ശല്യം; കൈ മലർത്തി അധികാരികൾ’അഞ്ച് കോടി മുടക്കി സൗന്ദര്യവത്കരണം നടത്തിയ ഹൈവേ ജംഗ്ഷനിൽ മൂക്ക് പൊത്താതെ ഇറങ്ങാനാവില്ല

ചങ്ങരംകുളത്തെ ദേശാടന പക്ഷികളുടെ ശല്യം; കൈ മലർത്തി അധികാരികൾ’അഞ്ച് കോടി മുടക്കി സൗന്ദര്യവത്കരണം നടത്തിയ ഹൈവേ ജംഗ്ഷനിൽ മൂക്ക് പൊത്താതെ ഇറങ്ങാനാവില്ല

September 11, 2026
2
മന്ത്രി അനൂപ് ജേക്കബിന് വെള്ളിയാഴ്ച പൊന്നാനിയില്‍ സ്വീകരണം നല്‍കും

മന്ത്രി അനൂപ് ജേക്കബിന് വെള്ളിയാഴ്ച പൊന്നാനിയില്‍ സ്വീകരണം നല്‍കും

September 11, 2026
4
ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍

ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍

September 11, 2026
5
ഹരിത മിത്രം പ്രവർത്തനങ്ങളിൽ മികവ്; നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം

ഹരിത മിത്രം പ്രവർത്തനങ്ങളിൽ മികവ്; നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം

September 11, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025