ചങ്ങരംകുളം:അവധി ദിനത്തില്‍ റോഡരികിലെ പൊന്തക്കാടുകള്‍ വൃത്തിയാക്കി യുവാക്കള്‍.ഗ്രാമം ചിയ്യാനൂര്‍ കൂട്ടായ്മയുടെ അംഗങ്ങള്‍ ചേര്‍ന്നാണ് ചങ്ങരംകുളം ചിയ്യാനൂര്‍ റോഡ് വൃത്തിയാക്കിയത്.റോഡരികിലേക്ക് ചാഞ്ഞു നിന്ന പുല്‍ക്കാടുകളും,മരച്ചില്ലകളും റോഡരികിലെ മാലിന്യകളും പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.ചങ്ങരംകുളം മുതല്‍ ചിയ്യാനൂര്‍ പടകുളം വരെയുള്ള ഭാഗവും മാങ്കുന്നത്ത് ക്ഷേത്രം റോഡും ഉള്‍പ്പെടുന്ന മൂന്ന് കിലോമീറ്റളം വരുന്ന ഭാഗമാണ് വെട്ടി വൃത്തിയാക്കിയത്.30 ഓളം വരുന്ന പ്രവര്‍ത്തകരും പുല്‍വെട്ട് മെഷീനുമായി 2 ഇതര സംസ്ഥാന തൊഴിലാളികളും ചേര്‍ന്ന് ഞായറാഴ്ച കാലത്ത് തുടങ്ങിയ പ്രവൃത്തി വൈകുന്നേരമാണ് അവസാനിച്ചത്.കൂട്ടായ്മ അംഗങ്ങളായ മുത്തു,ഷബീര്‍ വട്ടത്തൂര്‍,സുരേഷ് ചിയ്യാനൂര്‍,രവി,പ്രദീപ്,ഷബീര്‍ ബാബു വട്ടത്തൂര്‍,രാഖില്‍,വിബിന്‍,വിഷ്ണു,ഫൈസല്‍,മോഹനന്‍,രാകേഷ്,സുധി,ഷെഫീര്‍ എന്നിവര്‍ നേതൃത്വം നല്‍കി