ചങ്ങരംകുളം :അസമിൽ പാവപ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക, ജീവിക്കാനുള്ള അവകാശവും,സ്വാഭാവിക നീതിയും സംരക്ഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ ചങ്ങരംകുളം മേഖല കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് അഷ്റഫ് പാവിട്ടപ്പുറം, ജാഫർ കക്കിടിപ്പുറം, റഷീദ് പെരുമുക്ക്,ഹംസ നരണിപ്പുഴ, സുബൈർ ചങ്ങരംകുളം, വി പി അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി.








