ചങ്ങരംകുളം:എടപ്പാള്‍ ചങ്ങരംകുളം ടൗണുകളില്‍ തെരുവ് നായ ശല്യം രൂക്ഷമായിട്ടും നടപടി എടുക്കുന്നില്ലെന്ന് പരാതി.രാത്രിയെന്നോ പകലെന്നേ വ്യത്യാസമില്ലാതെയാണ്തിരക്കേറിയ ടൗണുകളും തെരുവ് നായകള്‍ കയ്യടക്കിയത്.എടപ്പാൾ ടൗണിൽ പട്ടാമ്പി റോഡിലാണ് രൂക്ഷമാകുന്നത്.വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.ചങ്ങരംകുളം ടൗണും പരിസരവും രാത്രി ആവുന്നതോടെ തെരുവ് നായകള്‍ കയ്യടക്കുന്ന അവസ്ഥ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നടപടികള്‍ എടുക്കാത്തതില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.പ്രദേശത്ത് ജനവാസ മേഖലയിലും വലിയ രീതിയില്‍ തെരുവ് നായ ശല്ല്യം രൂക്ഷമാണ്.പലപ്പോഴും ഇവ വിശ്രമിക്കുന്നത് റോഡിൽ തന്നെയാണ്.വാഹനങ്ങൾ വന്നാലും ഭയമില്ലാതെ നായക്കൾ റോഡിൽ തന്നെ കിടക്കുകയും ചെയ്യും.കടിപിടി കൂടിയും കളിച്ചും
ഇരുചക്രവാഹനങ്ങൾക്ക് മുന്നിൽ നായ്ക്കൾ വട്ടം ചാടുന്നതിനാൽ അപകടങ്ങളും പതിവാകുന്നുണ്ട്.











