ചങ്ങരംകുളം:ആഫ്രിക്കൻ ഒച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നില്ല,പെരുമ്പടപ്പ്പഞ്ചായത്തിലെ ചെറവല്ലൂർ അരിക്കാട് പ്രദേശത്താണ് ഒച്ച് ശല്യം വ്യാപകമാകുന്നത്.ഇതോടെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാർ.കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് തുരിശുലായനി തളിക്കുന്നുണ്ട്. തളിച്ച ഭാഗങ്ങളിൽ വീണ്ടും ഒച്ചുകൾ എത്തുന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.നേരത്തെ 20 വീടുകളുടെ പരിസരത്താണ് ഇവയെ കണ്ടിരുന്നത്. രണ്ടാഴ്ചക്കിടെ 100 വീടുകളിൽ ഇവയുടെ സാനിധ്യം കണ്ടെത്തി.അതിവേഗതയിലാണ് ഇവ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത്. മരുന്ന് തളിക്കുന്നത് വീടുകളുടെ പരിസരത്താണ്, പറമ്പുകളിലാണ് ഇവ കൂടുതലായി കാണുന്നത്.കുരുമുളക്,പച്ചക്കറികൾ,ചെടികൾ എന്നിവ നശിപ്പിക്കുന്നുണ്ട്.തെങ്ങ്, കമുങ്ങ്, വാഴ എന്നിവയിലും ഇവ ധാരാളമായി കണ്ടുവരുന്നത് ഉൽപാദനത്തെ ബാധിക്കുമെന്ന ഭീതിയും കർഷകർക്കുണ്ട്.തുരിശുലായനി തളിക്കുന്നത് കൊണ്ട് മാത്രം ഇവയെ പ്രതിരോധിക്കാൻ കഴിയില്ലെന്നും മറ്റെന്തെങ്കിലും മാർഗങ്ങൾ ഉപയോഗിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.