ഏകാദശി ആഘോഷങ്ങളുടെ ഭാഗമായുള്ള വിളക്കാഘോഷങ്ങള്‍ക്ക് നാളെ തുടക്കമാവും. ഡിസംബർ 11നാണ് ഏകാദശി. ഇക്കുറി ഉദയാസ്തമനപൂജ ഇല്ലാതെയുള്ള വിളക്കാഘോഷമാണ് നടക്കുന്നത്.ഏകാദശി ദിവസം നടത്താറുള്ള ഉദയാസ്തമനപൂജ തുലാം മാസത്തിലെ ഏകാദശി വരുന്ന നവംബർ 12 ന് നടക്കുന്ന രണ്ടാമത്തെ വിളക്ക് ദിവസം നടക്കും. അന്ന് ദേവസ്വം വക ഏകാദശി വിളക്കാ ഘോഷമാണ്. വിളക്കാഘോഷങ്ങള്‍ക്ക് രാത്രി ചുറ്റു വിളക്കിന്‍റെ നാലാമത് പ്രദക്ഷിണത്തിനു വിളക്കുമാടങ്ങളിലെ ആയിരക്കണക്കിന് വിളക്കുകള്‍ തെളിയിക്കും. മേളത്തിന്‍റെ അകമ്ബടിയില്‍ മൂന്ന് ആനകളോടെ വിളക്ക് എഴുന്നള്ളിപ്പും അവസാന പ്രദക്ഷിണത്തിന് വിശേഷാല്‍ ഇടയ്ക്ക, നാഗസ്വരംവാദ്യവും ഉണ്ടാവും. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ വകയായാണ് 30 ദിവസ ത്തെ വിളക്കാഘോഷം. വിളക്കാഘോഷങ്ങളുടെ ഭാഗമായി കാഴ്ചശീവേലി, മേളം, പഞ്ചവാദ്യംതായമ്ബക, മേല്പത്തൂർ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.നാളെ വിളക്ക് തുടങ്ങുന്നത് പാലക്കാട് അലനല്ലൂർ പറമ്ബോട്ട് അമ്മിണിയമ്മയുടെ വിളക്കാഘോഷങ്ങളോടെയാണ്. ചൊവ്വാഴ്ച തുലാം മാസത്തിലെ ഏകാദശി ദിവസം ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയോടെ വിളക്കാഘോഷിക്കും. 14 ന് പോസ്റ്റല്‍ വിളക്ക്,17 ന് കോടതി വിളക്ക്,18 ന് പോലീസ് വിളക്ക്, 21 ന് മർച്ചന്‍റ്സ് വിളക്ക്, 23 ന് കാനറാ ബാങ്ക് വിളക്ക്, 24 ന് എസ്ബിഐ വിളക്ക്, 25 ന് ഗുരുവായൂർ അയ്യപ്പ ഭജനസംഘത്തിന്‍റെ വിളക്ക്, 28 ന് ക്ഷേത്രം പത്തുകാരുടെ വിളക്ക്, 30 തന്ത്രിയുടെവിളക്ക്, 10 ന് ഗുരുവായുരപ്പൻ സങ്കീർത്തന ട്രസ്റ്റിന്‍റെ ദശമി വിളക്കാഘോഷവും 11 ന് ഏകാദശിയുമാണ്.ഏകാദശിയുടെ ഭാഗമായുള്ള ചെമ്ബൈ സംഗീതോത്സവം 26 ന് തുടങ്ങും. 27 മുതല്‍ സംഗീതാർച്ചനകള്‍ ആരംഭിക്കും. ദിവസവും വൈകീട്ട് ആറുമുതല്‍ പ്രഗത്ഭരുടെ സംഗീത കച്ചേരികളാണ്. ഡിസംബർ 10ന് പഞ്ചരത്ന കീർത്തനാലാപനവും ഗജരാജൻ കേശവൻ അനുസ്മരണവും നടക്കും.