ഗുരുവായൂർ: ഏകാദശി ദിവസത്തെ ഉദയാസ്തമനപൂജ മാറ്റിവച്ചതു ചോദ്യംചെയ്ത് തന്ത്രി കുടുംബത്തിലെ ഒൻപത് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി പരാതി സ്വീകരിച്ച് ദേവസ്വത്തോട് വിശദീകരണംതേടി. ഏകാദശി ദിവസം ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ദർശനസൗകര്യം ഒരുക്കുന്നതിനായാണ് ഉദയാസ്തമന പൂജ മാറ്റിയതെന്നാണു ദേവസ്വം അഭിപ്രായം.ഉദയാസ്തമന പൂജയുടെ ഭാഗമായി ക്ഷേത്രനട ഇടയ് ക്കിടെ അടക്കേണ്ടിവരുന്നതു പതിനായിരക്കക്കിന് ഭക്തർക്ക് ദർശനം നടത്താൻ മണിക്കൂറുകള്‍കാത്തുനില്‍ക്കേണ്ട അവസ്ഥ ഉണ്ടാക്കുന്നുണ്ട്. ദൈവഹിതവും മുഖ്യതന്ത്രിയുടെ സമ്മതവും ലഭിച്ചശേഷമാണ് ഇക്കാര്യത്തില്‍ ദേവസ്വം ഭരണസമിതി തീരുമാനമെടുത്തത്. എന്നാല്‍ ഉദയാസ്തമനപൂജ മാറ്റിവയ്ക്കുന്നത് ആചാരലംഘനമാണെന്നാണു തന്ത്രി കുടുംബത്തിലെ ഒൻപത് അംഗങ്ങളുടേയും അഭിപ്രായം.