ചങ്ങരംകുളം: മലയാള നോവൽ സാഹിത്യത്തിലെ ഇതിഹാസ കഥാകാരനാണ് ഉണ്ണികൃഷ്ണൻ പുതൂരെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഒരു പറ്റം ആനകളുടെയും മനുഷ്യരുടെയും പച്ചയായ ജീവിതം ആവിഷ്ക്കരിച്ച പു തൂരിൻ്റെ മാസ്റ്റർ പീസായ ഇതിഹാസ കൃതിയാണ് ആനപ്പക യെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.പാർശ്വവൽക്കരിക്കപ്പെട്ട എഴുത്തുകാരൻ്റെ പുനർ ജീവിതമാണ് ആനപ്പകയുടെ അമ്പതാം വർഷ വായനയിലൂടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റിന്റെയും & ഫൗണ്ടേഷൻ ഓഫ് ഗുരുവായൂന്റെ സംയുക്ത ആഭിമുഖ്യത്തിൽ ഉണ്ണികൃഷ്ണൻ പുതൂരിന്റെ 93 ജന്മദിനവും ആനപ്പക നോവിലിന്റെ ചർച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഉണ്ണികൃഷ്ണൻ പുത്തൂരിന്റെ വിധിചക്രം എന്ന പുസ്തകത്തിന്റെ പ്രകാശനവും പി സുരേന്ദ്രൻ നിർവഹിച്ചു.കെ.വി. ഇസ്ഹാബ് അധ്യക്ഷനായിരുന്നു.ഷാജുപൂതുർ, സോമൻ ചെമ്പ്രേത്ത്, റഹ്മാൻ പി തിരുനെല്ലൂർ അബ്ദുട്ടി കൈതമുക്ക്, സജീവൻ നമ്പിയത്ത്, എ പി ശ്രീധരൻ മാസ്റ്റർ, ഏ വത്സല ടീച്ചർ, എം വി രവീന്ദ്രൻ, ഇ.ശാലിന, പന്താവൂർ കൃഷ്ണൻ നമ്പൂതിരി, എന്നിവർ പ്രസംഗിച്ചു.







