• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാനത്ത് വീണ്ടും നിപ; സ്ഥിരീകരിച്ചത് അസുഖം ബാധിച്ച് മരിച്ചയാളുടെ മകന്

cntv team by cntv team
July 16, 2025
in UPDATES
A A
സംസ്ഥാനത്ത് വീണ്ടും നിപ; സ്ഥിരീകരിച്ചത് അസുഖം ബാധിച്ച് മരിച്ചയാളുടെ മകന്
0
SHARES
211
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: പാലക്കാട് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിന് രോഗമുണ്ടെന്ന് വ്യക്തമായത്. ഹൈ റിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. 32കാരനായ ഇദ്ദേഹമാണ് അച്ഛൻ അവശനായി ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത്. പാലക്കാട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം. ആരോഗ്യനില സംബന്ധിച്ച് വ്യക്തമായ റിപ്പോ‍ർട്ട് പുറത്തുവന്നിട്ടില്ല. പാലക്കാട് നിപ രോഗം ബാധിക്കുന്ന മൂന്നാമത്തേയാളാണ് ഈ 32കാരൻ. ഒരു യുവതിക്കാണ് ആദ്യം പാലക്കാട് രോഗം സ്ഥിരീകരിച്ചത്. ഇവർ ചികിത്സയിൽ കഴിയുന്നതിനിടെയാണ് 58കാരൻ നിപ രോഗം ബാധിച്ച് മരിച്ചത്. പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടികകളിലായി ജില്ലയിൽ 347 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. നിപ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. മരിച്ച 58കാരനായ കുമരംപുത്തൂ൪ സ്വദേശി ജോലി ചെയ്ത അട്ടപ്പാടി അഗളിയിലെ കള്ളമലയിലെ തോട്ടം കഴിഞ്ഞ ദിവസം വിദഗ്ധ സംഘം പരിശോധിച്ചു. നിയന്ത്രണമുള്ള മേഖലകളിൽ നിന്ന് 160 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. കുമരംപുത്തൂ൪, കാരക്കുറിശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലും മണ്ണാ൪ക്കാട് മുനിസിപ്പാലിറ്റിയിലെ അഞ്ച് വാ൪ഡുകളിലും നിയന്ത്രണങ്ങൾ തുടരും.

Related Posts

കോടതി നിര്‍ദേശത്തിന് പിന്നാലെ അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുത്തു
UPDATES

കോടതി നിര്‍ദേശത്തിന് പിന്നാലെ അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുത്തു

September 28, 2026
18
വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍
UPDATES

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍

September 28, 2026
18
പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം’പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി
UPDATES

പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം’പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

September 28, 2026
8
ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി
UPDATES

ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

September 28, 2026
2
ചങ്ങരംകുളം മൂക്കുതലയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു; വധശ്രമത്തിന് കേസെടുത്ത് പോലീസ്, 4 പേർ അറസ്റ്റിൽ
UPDATES

ചങ്ങരംകുളം മൂക്കുതലയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു; വധശ്രമത്തിന് കേസെടുത്ത് പോലീസ്, 4 പേർ അറസ്റ്റിൽ

September 28, 2026
1.2k
അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം’ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു
UPDATES

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം’ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 28, 2026
7
Next Post
വയനാട്ടില്‍ മദ്യം നല്‍കി 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, രണ്ടുപേര്‍ അറസ്റ്റില്‍

വയനാട്ടില്‍ മദ്യം നല്‍കി 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, രണ്ടുപേര്‍ അറസ്റ്റില്‍

Recent News

കോടതി നിര്‍ദേശത്തിന് പിന്നാലെ അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുത്തു

കോടതി നിര്‍ദേശത്തിന് പിന്നാലെ അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുത്തു

September 28, 2026
18
വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍

September 28, 2026
18
പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം’പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം’പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

September 28, 2026
8
ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

September 28, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025