ചങ്ങരംകുളം:അസ്സബാഹ് ആർട്സ് & സയൻസ് കോളേജിൽ ആന്റി നാർക്കോട്ടിക്ക് സെൽ ന്റെയും എൻ എസ് എസ് 240 യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പാൾ എം. എൻ. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ റിട്ട. എക്സൈസ് ഓഫീസറും നശാമുക്ത് ഭാരത് അഭിയാൻ മലപ്പുറം ജില്ല കോർഡിനേറ്ററുമായ ബി ഹരികുമാർ മുഖ്യതിഥി ആയിരുന്നു. എൻ എസ് എസ് കോർഡിനേറ്റർ അബ്ദുറഹ്മാൻ ആന്റി നാർക്കോട്ടിക്ക് സെൽ കൺവീനർ അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.