ബെംഗളൂരു:വിവാഹ വിരുന്നിൽ കോഴിയിറച്ചി അധികം ആവശ്യപ്പെട്ടത് സംബന്ധിച്ച തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. ബെളഗാവി യാരഗട്ടിയിലാണ് സംഭവം. വിനോദ് മാലഷെട്ടി (30) ആണ് മരിച്ചത്. കുത്തിയ വിറ്റാൽ ഹാരുഗോപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിളമ്പിയ ചിക്കൻ പീസ് കുറഞ്ഞുപോയത് വിനോദ് ചോദ്യംചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. ഇതിനിടെ പാചകത്തിന് ഉപയോഗിച്ച് കത്തിയെടുത്ത് ഹാരുഗോപി വിനോദിനെ കുത്തുകയായിരുന്നു.