കേരള സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലേക്ക് ആയ തസ്തികയിൽ നിയമനം നടത്തുന്നതിന് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായാണ് നിയമനം. ഏഴാം ക്ലാസ് വിജയിച്ചവർക്ക് സർക്കാർ ജോലി നേടാനുള്ള അവസരമാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ ജൂലൈ 16ന് മുൻപായി പിഎസ് സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം. തസ്തിക & ഒഴിവ്: കേരള സർക്കാർ സ്ഥാപനങ്ങളിൽ ആയ റിക്രൂട്ട്‌മെന്റ്. വിവിധ ജില്ലകളിലായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്.കാറ്റഗറി നമ്പർ: 117/2025പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴിവുകൾ. പ്രായപരിധി: 18 വയസിനും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. യോഗ്യത: ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. ഡിഗ്രി നേടിയിരിക്കാൻ പാടില്ല. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്നോ, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ആയ തസ്തികയിൽ ജോലി ചെയ്തുള്ള ഒരു വർഷത്തെ പരിചയം വേണം. ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,000 രൂപമുതൽ 50,200 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കും.അപേക്ഷ: താൽപര്യമുള്ളവർ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് ആയ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കി അപേക്ഷ നൽകുക. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.