മൂക്കുതല ഹൈസ്കൂളില്‍ റാഗിംങിന്റെ പേരില്‍ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ധിച്ചതായി പരാതി.മൂക്കുതല മൂച്ചിക്കടവ് സ്വദേശി പടിഞ്ഞാറയില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് നാദിം(16)നാണ് മര്‍ദ്ധനമേറ്റത്.പരിക്കേറ്റ നാദിമിനെ വീട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച വൈകിയിട്ട് നാല് മണിയോടെയാണ് സംഭവം.സ്കൂള്‍ വിട്ടിറങ്ങിയ നാദിമിനെ പതിനഞ്ചോളം വരുന്ന പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ധിക്കുകയായിരുന്നെന്നാണ് പരാതി.സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ സ്കൂള്‍ അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്