എട്ടാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികള്‍ തിയേറ്റര്‍, സംഗീതം, നാടകം, വിഷ്വല്‍ ആര്‍ട്‌സ് നിര്‍ബന്ധമാക്കി എന്‍സിആര്‍ടി. എന്‍ഇപി 2020, സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2023 എന്നിവയ്ക്ക് അനുസരിച്ചുള്ളതാണ് പുതിയ നടപടി.എട്ടാം ക്ലാസിലെ വിദ്യാര്‍ഥികള്‍ 2025-2026 അധ്യയന വര്‍ഷം മുതല്‍ ഈ വിഷയങ്ങള്‍ പഠിച്ചു തുടങ്ങും. എന്‍സിഇആര്‍ടി എക്‌സില്‍ ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചിരുന്നു.’ആര്‍ട്ട്’ ഒരു നിര്‍ബന്ധിത വിഷയമായി ഉള്‍പ്പെടുത്തുമെന്നും വിദ്യാര്‍ഥികള്‍ ഈ വിഷയം തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അടുത്ത ക്ലാസിലേക്ക് പ്രവേശിക്കാന്‍ ഈ വിഷയം പാസാകേണ്ടതുണ്ട് എന്നും പോസ്റ്റില്‍ പറയുന്നു.2025-2026 അധ്യയന വര്‍ഷം മുതല്‍ എട്ടാം ക്ലാസിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ‘കൃതി’ എന്ന ഒരു ആര്‍ട്ട് പാഠപുസ്തകം എന്‍സിഇആര്‍ടി പുറത്തിറക്കിയിട്ടുണ്ട്.കൃതിക്ക് പുറമെ, എട്ടാം ക്ലാസിനും അഞ്ചാം ക്ലാസിനുമായി നിരവധി പുതിയ പാഠപുസ്തകങ്ങളും എന്‍സിഇആര്‍ടി പുറത്തിറക്കിയിട്ടുണ്ട്. എട്ടാം ക്ലാസിനു വേണ്ടി, പരിഷ്‌കരിച്ച ഇംഗ്ലീഷ് പാഠപുസ്തകമായ ‘പൂര്‍വി’യും ഹിന്ദി പാഠപുസ്തകമായ ‘മല്‍ഹാറും’ പുറത്തിറക്കിയിട്ടുണ്ട്. അഞ്ചാം ക്ലാസിനു വേണ്ടി ഇംഗ്ലീഷ്, ഹിന്ദി പാഠപുസ്തകങ്ങളായി ‘സന്തൂര്‍’, ‘വീണ’ എന്നിവയും പുറത്തിറക്കിയിട്ടുണ്ട്.