പാലക്കാട്: മണ്ണാര്‍ക്കാട് അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും ഇടുക്കി സ്വദേശിയുമായ ഷിബുവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.മണ്ണാര്‍ക്കാട് ചുങ്കത്തുള്ള ഒരു ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഷിബു. ഇന്ന് രാവിലെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും.