തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടക്കും. ഒന്നാം പാദവാർഷിക പരീക്ഷ പൂർത്തിയാക്കി ഓഗസ്റ്റ് 29-ന് സ്കൂൾ അടയ്ക്കും. സെപ്റ്റംബർ എട്ടിന് തുറക്കും. ഡിസംബർ 11 മുതൽ 18 വരെയാണ് ക്രിസ്മസ് പരീക്ഷ. ക്രിസ്മസ് അവധിക്ക് ഡിസംബർ 19-ന് സ്കൂളടച്ച് 29-ന് തുറക്കുംപ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ 2026 ജനുവരി 22-നും, പ്ലസ് വൺ, പ്ലസ്ടു മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 23 വരെയും നടക്കും.വാർഷികപരീക്ഷ മാർച്ച് രണ്ടുമുതൽ 30 വരെയായിരിക്കും. മധ്യവേനലവധിക്കായി മാർച്ച് 31-ന് സ്കൂളടയ്ക്കും.ശനിയാഴ്ച പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടർപ്രകാരം പൊതുവിദ്യാലയങ്ങളിൽ യുപി വിഭാഗത്തിൽ 200 അധ്യയനദിനങ്ങളും ഹൈസ്കൂളിൽ 204 അധ്യയനദിനങ്ങളുമുണ്ട്. എൽപിയിൽ 198 അധ്യയനദിവസങ്ങളും നിശ്ചയിച്ചു.











