ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ രക്ഷാധികാരിയുംഅഭ്യുദയകാംഷിയുമായ സി ശിവശങ്കരൻ മാസ്റ്ററെ പുരസ്കാര ലബ്ധിയിൽ ആദരിച്ചു. മാസ്റ്ററുടെ വസതിയിൽ വെച്ചു നടന്ന അനുമോദനയോഗത്തിൽ എ പി ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സോമൻ ചെമ്പ്രേത്ത് ആദരഭാഷണം നിർവ്വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി പൊന്നാട അണിയിച്ചു. എം എം ബഷീർ എം ശ്രീധരൻ കെ വി ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.







