ചങ്ങരംകുളം:പൊതുജനാരോഗ്യ സംരക്ഷനത്തിൽ ഇടത് സർക്കാർ പൂർണ്ണ പരാജയമാണെന്നും ആശുപത്രികളിൽ മതിയായ മരുന്ന് വിതരണം പോലും നടത്താൻ സർക്കാരിന് സാധിക്കുന്നില്ലെനും ആയത് കോണ്ട് സാർക്കാരാശുപത്രികളിൽ രോഗികൾ വലയുകയാണെന്നും ആലങ്കോട് മണ്ഡലം കോൺഗ്രസ്സ് യോഗം കുറ്റപ്പെടുത്തി.ആലംകോട് മണ്ഡലം കോൺഗ്രസ്സ് കൺവെൻഷനും വാർഡ് പ്രസിഡന്റുമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും യോഗത്തിൽ നടന്നു.മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ. സിദ്ധീഖ് പന്താവൂർ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചു,പി.ടി അബ്ദുൽ ഖാദർ, ഹുറൈർ കൊടക്കാട്ട്, കുഞ്ഞു കോക്കൂർ,സി.കെമോഹനൻ, മാമു വളയംകുളം,മണി മാസ്റ്റർ, റഷീദ് ഒതളൂർ,അബൂബക്കർ. കെപി,ടി.കൃഷ്ണൻ നായർ,റംഷാദ് കോക്കൂർ,അബ്ദു കിഴിക്കര, സുജിത സുനിൽ,അബ്ദുള്ളക്കുട്ടി കാളാച്ചാൽ,റീസ പ്രകാശ്,ഫൈസൽ സ്നേഹനഗർ, തുടങ്ങിയവർ പ്രസംഗിച്ചു.







