ചങ്ങരംകുളം:എല്ലാ വിദ്യാർത്ഥികൾക്കുമായി അനുമോദന സദസ്സ് സംഘടിപ്പിച്ച് വർഡ്മെമ്പർ.ആലംകോട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ തസ്നീം അബുദുൾ ബഷീറാണ് തൻ്റെ വാർഡിലെ എസ്എസ്എല്‍സി,പ്ളസ്ടു,പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും ഉപഹാരം നൽകി വിത്യസ്തമായ അനുമോദന ചടങ്ങ് ഒരുക്കിയത്.എല്ലാവരും ഫുൾ എപ്ളസ് കിട്ടിയവരെയും ജയിച്ചവരെയും മാത്രം അനുമോദിക്കുമ്പോൾ എല്‍എസ്എസ്,യുഎസ്എസ് അടക്കമുള്ള എല്ലാ പരീക്ഷകളിലും പങ്കടുത്ത വാർഡിലെ മുഴുവന്‍ കുട്ടികളെയുമാണ് വിര്‍ഡ് മെമ്പര്‍ അനുമോദിച്ചത്.അനുമോദന സദസ്സ് ഷനവാസ് വട്ടത്തൂർ ഉദ്ഘാടനംചെയ്തു.കെവി കാദര്‍ സ്വാഗതവും,ഹുസൈൻ കെവി നന്ദിയുംപറഞ്ഞു.ഷിഹാബ്,താമി,അക്ബർ,അഷറഫ് പിടി,അമീർ എന്നിവർപങ്കടുത്തു







