• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

തളത്തില്‍ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ച് അല്‍ത്താഫും അനാര്‍ക്കലിയും; ‘ഇന്നസെന്റ്’ പോസ്റ്റര്‍

cntv team by cntv team
July 6, 2025
in Entertainment
A A
തളത്തില്‍ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ച് അല്‍ത്താഫും അനാര്‍ക്കലിയും; ‘ഇന്നസെന്റ്’ പോസ്റ്റര്‍
0
SHARES
113
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫും അനാര്‍ക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്റ്’ എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ‘വടക്കുനോക്കിയന്ത്ര’ത്തിലെ തളത്തില്‍ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ചുകൊണ്ടുള്ളതാണ് സിനിമയുടെ പോസ്റ്റര്‍. സോഷ്യല്‍മീഡിയ താരം ടാന്‍സാനിയന്‍ സ്വദേശിയായ കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് ‘ഇന്നസെന്റ്’ എന്ന പ്രത്യേകതയുമുണ്ട്. ജോമോന്‍ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുമ്പ് പുറത്തിറങ്ങിയിരുന്നു. ചിത്രം ഒരു ടോട്ടല്‍ ഫണ്‍ റൈഡ് ആണെന്നാണ് സൂചന. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റര്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ എം. ശ്രീരാജ് എ.കെ.ഡി. നിര്‍മിക്കുന്ന സിനിമ സംവിധാനംചെയ്യുന്നത് സതീഷ് തന്‍വിയാണ്. പ്രമുഖ താരങ്ങള്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടായ ‘എലമെന്റ്‌സ് ഓഫ് സിനിമ’യുടെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് ചിത്രം.ജി. മാര്‍ത്താണ്ഡന്‍, അജയ് വാസുദേവ്, ഡിക്‌സണ്‍ പൊടുത്താസ്, നജുമുദ്ദീന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സര്‍ജി വിജയനും സതീഷ് തന്‍വിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും കോമഡി ഴോണറിലുള്ളതാണ് ചിത്രം.ഛായാഗ്രഹണം: നിഖില്‍ എസ്. പ്രവീണ്‍, എഡിറ്റര്‍: റിയാസ് കെ. ബദര്‍, സംഗീതം: ജയ് സ്റ്റെല്ലാര്‍, ഗാനരചന: വിനായക് ശശികുമാര്‍, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, ആര്‍ട്ട്: മധു രാഘവന്‍, ചീഫ് അസോസിയേറ്റ്: സുമിലാല്‍ സുബ്രഹ്‌മണ്യന്‍, അനന്തു പ്രകാശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍: തന്‍സിന്‍ ബഷീര്‍, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, വിതരണം: സെഞ്ച്വുറി ഫിലിംസ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Related Posts

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്
Entertainment

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
6
ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ
Entertainment

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
98
8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
71
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
177
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
68
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
97
Next Post
രണ്ടും കല്‍പ്പിച്ച് സിന്‍ഡിക്കേറ്റ്; കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ വീണ്ടും ചുമതലയേറ്റെടുത്തു

രണ്ടും കല്‍പ്പിച്ച് സിന്‍ഡിക്കേറ്റ്; കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ വീണ്ടും ചുമതലയേറ്റെടുത്തു

Recent News

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
0
സംസ്ഥാനത്ത് മഴ കനക്കും, നാളെ അഞ്ചിടത്ത് മഞ്ഞ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും, നാളെ അഞ്ചിടത്ത് മഞ്ഞ അലർട്ട്

October 7, 2026
0
‘RCയില്‍ മാറ്റം വരുത്തി വാഹനത്തിന്റെ നിറം മാറ്റാം’; വാഹന മോഡിഫിക്കേഷനില്‍ ഉത്തരവിറക്കി എംവിഡി

‘RCയില്‍ മാറ്റം വരുത്തി വാഹനത്തിന്റെ നിറം മാറ്റാം’; വാഹന മോഡിഫിക്കേഷനില്‍ ഉത്തരവിറക്കി എംവിഡി

October 7, 2026
0
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025