• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 11, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ആരും പറയാത്ത ലെസ്ബിയൻ പ്രണയം! ‘സീ ഓഫ് ലവ്’ തീയറ്ററുകളിലേക്ക്; സമൂഹവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന സിനിമയെന്ന് സംവിധായിക

cntv team by cntv team
July 5, 2025
in Entertainment
A A
ആരും പറയാത്ത ലെസ്ബിയൻ പ്രണയം! ‘സീ ഓഫ് ലവ്’ തീയറ്ററുകളിലേക്ക്; സമൂഹവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന സിനിമയെന്ന് സംവിധായിക
0
SHARES
115
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദിൽഷ പ്രസന്നൻ പ്രധാന വേഷത്തിലെത്തുന്ന മലയാള സിനിമ ‘സീ ഓഫ് ലവ്- കടലോളം സ്നേഹം’ എന്ന ചിത്രം തീയറ്ററുകളിലേക്ക്. ‘നമുക്ക് ചുറ്റുമുള്ള ആരും പറയാത്ത ലെസ്ബിയൻ പ്രണയം’ എന്ന ടാഗ്‌ലൈനുള്ള പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

സീ ഓഫ് ലവ് പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുമെന്ന് സംവിധായിക സായി കൃഷ്‌ണ പറഞ്ഞു. സ്നേഹത്തിന്റെ കടലൊഴുക്കുകള്‍ നിറഞ്ഞ ഈ സിനിമ ജൂലൈ 18ന് തീയറ്ററുകളിലെത്തുന്നു.

തന്റെ ജെന്‍ഡര്‍ എന്താണെന്ന് തിരിച്ചറിഞ്ഞ നിമിഷം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ജുമൈല. അയല്‍ക്കാരിയും തന്റെ സുഹൃത്തിന്റെ അമ്മയുമായ ജയന്തിയില്‍ ആശ്വാസം കണ്ടെത്തുന്നു. വിലക്കുകളില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ജയന്തിയുടെയും, ജീവിതത്തിന്റെ നിസഹായതയില്‍ പകച്ചുനില്‍ക്കുന്ന ജുമൈലയുടെയും ഇടയില്‍ സമൂഹം ഒരു തീ കാറ്റായി മാറുന്നു.

ഒരു സ്ത്രീ സംവിധായിക എന്നാ നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. സമൂഹത്തിന്റെ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന ഒരു സിനിമ ആയിരിക്കും ഇതെന്ന് സായി കൃഷണ പറഞ്ഞു. ആണ്, പെണ്ണ്‌ എന്ന രണ്ട് ബൈനറിക്ക് അപ്പുറത്തേക്ക് ലോകം സഞ്ചരിക്കുമ്പോൾ അതിന്റെ കൂടെ നടക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുക എന്ന ആശയം ആണ് ഈ സിനിമ മുന്നോട്ട് വെക്കുന്നത്.

ലൈംഗീകതയ്ക്ക് അതീതമായ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സിനിമ ആണ് ഇതെന്നും സംവിധായിക സായി കൃഷ്‌ണ പറഞ്ഞു. വെറുതെ ആശയങ്ങൾ ഒരു സന്ദേശമായി പറഞ്ഞു പോകാതെ. ആശയത്തെ ശക്തമായ ഒരു കഥ രൂപത്തിൽ സിനിമയിലേക്കു കൊണ്ട് വന്നു പ്രേക്ഷകരുടെ മനസിനെ സ്വാധീനിക്കുക എന്ന സർഗാത്മകമായ ഈ ശ്രമം ജനങ്ങളെ സ്വാധീനിക്കും എന്നെനിക്ക് ഉറപ്പാണെന്നും സംവിധായിക പറഞ്ഞു.

ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് സായി കൃഷ്ണയാണ്. സംവിധായികയും ദേവകൃഷ്ണനും ചേർന്നാണ് കഥ.മീര നായർ, കോട്ടയം രമേഷ്, സീനത്ത് എ. പി, ജിബ്നു ചാക്കോ ജേക്കബ്, ദേവകൃഷ്ണൻ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. വിൻ റീൽസ് ഡിജിറ്റലിൻ്റെ ബാനറിൽ ബാനറിൽ ജിബ്നു ചാക്കോ ജേക്കബ് ആണ് ചിത്രം നിർമിക്കുന്നത്.

ഛായാഗ്രഹണം: സുനിൽ പ്രേം, എഡിറ്റർ: ബീന പോൾ, സംഗീതം: റാസാ റസാഖ്, ബിജിഎം: രഞ്ജിത്ത് മേലേപ്പാട്‌, കലാനിർമ്മാണം: സുരേഷ് ബാബു നന്ദന, വസ്ത്രാലങ്കാരം: സായി കൃഷ്ണ, മേക്കപ്പ്: പ്രിയ, വോയ്സ് റെക്കോർഡിസ്റ്റ്: അരുണ്‍ & വർഗ്ഗീസ്, വോയ്സ് റീ-റെക്കോർഡിസ്റ്റ്: അനൂപ് തിലക്, കളറിസ്റ്റ്: മഹാദേവൻ.

Related Posts

മോഹൻലാലിന് പിന്നാലെ ടൊവിനോയും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് എആർഎം
Entertainment

മോഹൻലാലിന് പിന്നാലെ ടൊവിനോയും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് എആർഎം

November 7, 2025
55
ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും
Entertainment

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

November 6, 2025
18
ഡേറ്റ് സെറ്റ്; പൃഥ്വിരാജിന്റെ ഒന്നൊന്നര വരവുമായി ‘വിലായത്ത് ബുദ്ധ’ തിയേറ്ററുകളിലേക്ക്
Entertainment

ഡേറ്റ് സെറ്റ്; പൃഥ്വിരാജിന്റെ ഒന്നൊന്നര വരവുമായി ‘വിലായത്ത് ബുദ്ധ’ തിയേറ്ററുകളിലേക്ക്

November 6, 2025
82
പത്തര മാറ്റോടെ മഞ്ഞുമ്മൽ ബോയ്സ്; മികച്ച ചിത്രമുൾപ്പെടെ നേടിയത് പത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
Entertainment

പത്തര മാറ്റോടെ മഞ്ഞുമ്മൽ ബോയ്സ്; മികച്ച ചിത്രമുൾപ്പെടെ നേടിയത് പത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ

November 3, 2025
221
സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ
Entertainment

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

November 3, 2025
1.5k
അങ്ങനെ റീ-റിലീസ് പരമ്പരയിലേക്ക് ‘സമ്മർ ഇൻ ബത്ലഹേം’ കൂടി; വരുന്നത് 4K അറ്റ്മോസിൽ
Entertainment

അങ്ങനെ റീ-റിലീസ് പരമ്പരയിലേക്ക് ‘സമ്മർ ഇൻ ബത്ലഹേം’ കൂടി; വരുന്നത് 4K അറ്റ്മോസിൽ

November 3, 2025
59
Next Post
തൃത്താലയിൽ സ്കൂൾ മേൽക്കൂര തകർന്നു വീണു, രണ്ട് പേർക്ക് പരിക്ക്

തൃത്താലയിൽ സ്കൂൾ മേൽക്കൂര തകർന്നു വീണു, രണ്ട് പേർക്ക് പരിക്ക്

Recent News

നീലയും കറുപ്പും കലർന്ന ടീഷർട്ട് ധരിച്ച ഡ്രൈവർ, കാർ പാർക്ക് ചെയ്തത് 3 മണിക്കൂറോളം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നീലയും കറുപ്പും കലർന്ന ടീഷർട്ട് ധരിച്ച ഡ്രൈവർ, കാർ പാർക്ക് ചെയ്തത് 3 മണിക്കൂറോളം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

November 11, 2025
212
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട്

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട്

November 11, 2025
16
ഗുരുവായൂരിലെ റീല്‍സ് വിവാദം; ജസ്‌ന സലീം ജീവനൊടുക്കാൻ ശ്രമിച്ചു

ഗുരുവായൂരിലെ റീല്‍സ് വിവാദം; ജസ്‌ന സലീം ജീവനൊടുക്കാൻ ശ്രമിച്ചു

November 11, 2025
220
കെ എൻ എം നടത്തുന്ന മദ്രസ്സ സർഗ്ഗമേളയിൽ എറവറാംകുന്ന് സലഫിയ്യ മദ്രസ്സക്ക് ഓവർ റോൾ കിരീടം

കെ എൻ എം നടത്തുന്ന മദ്രസ്സ സർഗ്ഗമേളയിൽ എറവറാംകുന്ന് സലഫിയ്യ മദ്രസ്സക്ക് ഓവർ റോൾ കിരീടം

November 11, 2025
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025