ചങ്ങരംകുളം:പന്താവൂർ ഇർശാദ് ഗൾഫ് കമ്മിറ്റി നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന ചെറിയമുണ്ടം അബ്ദുറഹ്മാൻ മുസ്‌ലിയാർ അനുസ്മരണവും പ്രാർത്ഥന മജ്‌ലിസും സമാപിച്ചു.ഇർശാദ് മസ്ജിദിൽ നടന്ന സംഗമം ചെയർമാൻ കേരള ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു.വാരിയത്ത് മുഹമ്മദലി അധ്യക്ഷത വഹിച്ചു.സിദ്ദീഖ് മൗലവി അയിലക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.അബ്ദുൽ ബാരി സിദ്ദീഖി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സി വി അബ്ദുൽ ജലീൽ അഹ്സനി, എം അബൂബക്കർ ബാഖവി,അബ്ദുൽ ജലീൽ സഅദി രണ്ടത്താണി , അലി ബിയ്യം, പി പി നൗഫൽ സഅദി , പി പി മുഹമ്മദ് ഹാജി , കെ സി മൂസ ഹാജി , ടി സി അബ്ദുറഹ്മാൻ , വി കെ അലവി ഹാജി സംബന്ധിച്ചു.