ചങ്ങരംകുളം:ടൗണ്‍ നവീകരിക്കുന്ന പദ്ധതികളുടെ ഭാഗമായി ട്രൈനേജ് നിര്‍മിക്കാനായിഎടുത്ത കുഴിയിലെ വൈദ്യുതി പോസ്റ്റ് ദനങ്ങള്‍ക്ക് ഭീഷണിയാവുന്നതായി പരാതി.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ എടപ്പാള്‍ റോഡിലാണ് വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തത് ജനങ്ങള്‍ക്ക് ഭീഷണി ആവുന്നത്.ഒരു മീറ്ററോളം മെണ്ണെടുത്ത് ട്രൈനേജ് നിര്‍മാണം നടത്തിയ ഭാഗത്താണ് വൈദ്യുതി പോസ്റ്റ് നീക്കം ചെയ്യാത്തത് ജനങ്ങളെ ആശങ്കയിലാക്കുന്നത്.ഈ ഭാഗത്ത് ട്രൈനേജിന്റെ നിര്‍മാണവും മുടങ്ങി കിടക്കുകയാണ്.തിരക്കേറിയ കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാള്‍ റോഡിലെ ബസ് കാത്ത് നില്‍ക്കുന്നതിന് അടുത്താണ് ഈ വൈദ്യുതി പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.വൈദ്യുതി കാല്‍ മാറ്റി സ്ഥാപിക്കണമെന്ന് വ്യാപാരികള്‍ പല തവണ അധികൃതരോടെ ആവശ്യപ്പെട്ടിട്ടും നടപടി എടുത്തിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു.നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വെള്ളം കുത്തി ഒഴുകി പുതുതായി നിര്‍മിച്ച ട്രൈനേജിലേക്ക് മണ്ണും ചെളിയും വന്ന് നിറയുകയാണെന്നും സമീപത്തെ വ്യാപാരികള്‍ പറയുന്നു.അപകട ഭീഷണി ഉയര്‍ത്തുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ച് ജനങ്ങളുടെ ഭീതി അകറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം