ചങ്ങരംകുളം ചിയ്യാനൂരില്‍ നിന്ന് സ്കൂട്ടര്‍ മോഷണം പോയി.വ്യാഴാഴ്ച രാവിലെ 7 മണിക്കും 8 മണിക്കും ഇടയിൽ ചിയ്യാനൂർ ചിറക്കുളത്തിന് സമീപം നിര്‍ത്തിയിട്ട മുഹമ്മദ്കുട്ടിയുടെ KL 52 G 0978 എന്ന ഹോണ്ട ഡിയോ ചുവപ്പ് കളർ സ്കൂട്ടര്‍ ആണ് മോഷണം പോയത്.വാഹനം എടുത്ത് പോവുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.ഉടമ ചങ്ങരംകുളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.വാഹനം ആരുടേയെങ്കിലും ശ്രദ്ധയിൽ പെടുകയാണെങ്കിൽ ചങ്ങരംകുളം പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.







