ചാലിശ്ശേരി:ചാലിശ്ശേരി ദുബായ് റോഡ് സ്വദേശി ദുബായിൽ ഷോക്കേറ്റ് മരിച്ചു. കൊളവർണിയിൽ മാനുവിൻ്റെ മകൻ 24 വയസുള്ള അജ്‌മൽ ആണ് മരിച്ചത്.ദുബായിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്ത് വരികയായിരുന്ന അജ്‌മലിന് ബോട്ടിൽ നിന്നും ഷോക്കേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.ബുധൻ ഉച്ചയ്ക്ക് പ്രാദേശിക മൂന്നുമണിക്കാണ് സംഭവം നടന്നത്. ഷിപ്പിലെ വർക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.രണ്ടര വർഷത്തോളമായി ദുബായിൽ ജോലി ചെയ്യുന്ന അജ്മൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഒന്നര വർഷം മുമ്പ്നാട്ടിൽ വന്നു പോയതാണ്. വരുന്ന 30 ന് നാട്ടിൽ വരാനിരിക്കേയാണ് മരണം സംഭവിച്ചത്.ദുബായിലെ നടപടികൾക്ക് ശേഷം വിട്ടു കിട്ടുന്ന മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.











