• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പൊലീസിനെ വെട്ടിച്ച് പരശുറാം എക്സ്പ്രസിന്‍റെ മുന്നിലൂടെ ചാടി കുപ്രസിദ്ധ മോഷ്ടാവ്, മാസങ്ങൾക്കിപ്പുറം പിടിവീണു

cntv team by cntv team
July 3, 2025
in Crime
A A
പൊലീസിനെ വെട്ടിച്ച് പരശുറാം എക്സ്പ്രസിന്‍റെ മുന്നിലൂടെ ചാടി കുപ്രസിദ്ധ മോഷ്ടാവ്, മാസങ്ങൾക്കിപ്പുറം പിടിവീണു
0
SHARES
202
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: കോടതിയിലേക്ക് കൊണ്ട് പോകുമ്പോൾ പൊലീസിനെ വെട്ടിച്ച് കടന്ന കുപ്രസിദ്ധ മോഷ്ടാവും നിരവധി കേസുകളിലെ പ്രതിയുമായ വടിവാൾ വിനീത് പിടിയിൽ. അമ്പലപ്പുഴ ഡി വൈ എസ്‌ പി കെ എൻ രാജേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് വടിവാൾ വിനീതിനെ ആലുവ ബസ് സ്റ്റാൻറിന് സമീപത്ത് നിന്ന് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 25 നായിരുന്നു വടിവാൾ വിനീത് വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ വച്ച് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. മാർച്ച് 13 ന് വടക്കഞ്ചേരിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി അമ്പലപ്പുഴയിൽ എത്തിയ വടിവാൾ വിനീതിനെയും കൂട്ടാളി രാഹുൽ രാജിനെയും അമ്പലപ്പുഴ സി ഐ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.വിനീതിനെയും രാഹുൽ രാജിനെയും കോടതിയിൽ ഹാജരാക്കാൻ വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ രണ്ടുപേരും രക്ഷപെടുകയായിരുന്നു. പരശുറാം എക്സ്പ്രസ് ട്രെയിന്റെ മുന്നിലൂടെയാണ് ഇരുവരും ചാടി രക്ഷപെട്ടത്. രാഹുൽ രാജിനെ അന്ന് തന്നെ പൊലീസ് പിടികൂടി. വടക്കാഞ്ചേരിയിൽ നിന്നും രക്ഷപെട്ട വിനീത് അവിടെ നിന്ന് മോഷ്ടിച്ച ബുള്ളറ്റുമായി അമ്പലപ്പുഴയിൽ എത്തി. അമ്പലപ്പുഴ പൊലീസ് പിന്തുടർന്നെങ്കിലും രക്ഷപെട്ടു. പൊലീസ് പിന്നാലെയുണ്ട് എന്ന് മനസിലാക്കിയ വടിവാൾ വിനീത് പിന്നീട് ഒളിവിൽ പോയി.തുടർന്ന് ആലപ്പുഴ ജില്ല പോലീസ് മേധാവി എം പി മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ നടത്തി വരികയായിരുന്നു. കഴിഞ്ഞ ഈസ്റ്ററിന് എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് ബുള്ളറ്റിൽ വന്ന വിനീതിനെ പൊലീസ് പിന്തുടർന്നു, തിരുവല്ല പെരുംതുരുത്തിയിൽ വച്ച് ബുള്ളറ്റ് ഉപേക്ഷിച്ച് രക്ഷപെട്ടു. വിനീതിന്റെ ബന്ധുക്കളെയും, സുഹൃത്തുക്കളെയും തുടർച്ചയായി നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആലുവാ ബസ് സ്റ്റാന്റിന് സമീപത്ത് വെച്ച് വടിവാൾ വിനീത് പൊലീസിന്റെ പിടിയിലായത്.

Related Posts

രക്ഷിതാക്കൾ അറിഞ്ഞില്ല, അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ
Crime

രക്ഷിതാക്കൾ അറിഞ്ഞില്ല, അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ

July 30, 2026
530
വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്
Crime

വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്

July 29, 2026
125
വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ
Crime

വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ

July 29, 2026
315
വടകര MDMA കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ
Crime

വടകര MDMA കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ

July 28, 2026
363
ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060
Crime

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
44
മയക്കുമരുന്ന് സാമ്പത്തിക ഇടപാട്; അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്ന് പുറത്താക്കി
Crime

മയക്കുമരുന്ന് സാമ്പത്തിക ഇടപാട്; അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്ന് പുറത്താക്കി

July 27, 2026
331
Next Post
കോട്ടയം മെഡിക്കൽ കോളേജ് അപകടം,തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് അപകടം,തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

Recent News

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

August 4, 2026
1.4k
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
109
‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

August 4, 2026
54
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

August 4, 2026
321
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025