ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കാല്‍നടയാത്രക്കാരിയെ തട്ടി ബൈക്ക് മറിഞ്ഞു’ബൈക്ക് യാത്രികനും യുവതിക്കും പരിക്കേറ്റു.ബൈക്ക് യാത്രികനായ ചിയ്യാനൂര്‍ സ്വദേശി മുരളീധരന്‍(62)റോഡിലൂടെ നടന്ന് വന്നിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി മൂതൂര്‍ സ്വദേശി അക്ഷയ (22)എന്നിവര്‍ക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെ ചിയ്യാനൂര്‍ പാടത്ത് ആനന്ദഭവന് സമീപത്താണ് അപകടം.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു