• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മഴ കനക്കുമെന്ന് മുന്നറിയിപ്പ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്, 9 ജില്ലകളിൽ യെല്ലോ അലേർട്ട്

cntv team by cntv team
June 28, 2025
in Kerala
A A
മഴ കനക്കുമെന്ന് മുന്നറിയിപ്പ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്, 9 ജില്ലകളിൽ യെല്ലോ അലേർട്ട്
0
SHARES
90
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യൊല്ലോ അലേർട്ട് ഉള്ളത്. വരുന്ന 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് പുലർച്ചെ അഞ്ച് മണിക്ക് നൽകിയ മഴമുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.ഞായറാഴ്ച (29-06-2025) പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിൻ്റെ സ്വാധീന ഫലമായാണ് നിലവിൽ സംസ്ഥാനത്ത് മഴ തുടരുന്നത്. നാളെയോടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടാനും അത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കണ്ണൂർ കാസർകോട് ജില്ലയിലെ തീരദേശ മേഖലയിൽ കടൽക്ഷോഭ സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Posts

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ
Crime

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

November 27, 2026
45
സ്വർണവിലയിൽ വൻ വർദ്ധനവ്, ഇന്ന് മാത്രം കൂടിയത് പവന് 1,289 രൂപ
Business

സ്വർണവിലയിൽ വൻ വർദ്ധനവ്, ഇന്ന് മാത്രം കൂടിയത് പവന് 1,289 രൂപ

November 27, 2026
62
പ്രണയം വീട്ടിൽ എതിർത്തു; 19-കാരൻ ജീവനൊടുക്കി, പിന്നാലെ 18-കാരിയും ആത്മഹത്യചെയ്തു
Kerala

പ്രണയം വീട്ടിൽ എതിർത്തു; 19-കാരൻ ജീവനൊടുക്കി, പിന്നാലെ 18-കാരിയും ആത്മഹത്യചെയ്തു

November 27, 2026
217
കൊലവിളി പ്രസംഗം: ടി ഐ മധുസൂദനന് എതിരെ കേസ്
Kerala

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനന് എതിരെ കേസ്

November 27, 2026
24
പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു
Kerala

പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു

November 26, 2026
88
ചാഞ്ചാട്ടം തുടര്‍ന്ന് പൊന്ന്;രാവിലെ കൂടി, വൈകീട്ട് കുറഞ്ഞു
Business

ചാഞ്ചാട്ടം തുടര്‍ന്ന് പൊന്ന്;രാവിലെ കൂടി, വൈകീട്ട് കുറഞ്ഞു

November 26, 2026
291
Next Post
സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കുന്നില്ല’പ്രതിഷേധവുമായി പൊന്നാനി കോള്‍ സംരക്ഷണ സമിതി രംഗത്ത്

സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കുന്നില്ല'പ്രതിഷേധവുമായി പൊന്നാനി കോള്‍ സംരക്ഷണ സമിതി രംഗത്ത്

Recent News

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

November 27, 2026
45
സ്വർണവിലയിൽ വൻ വർദ്ധനവ്, ഇന്ന് മാത്രം കൂടിയത് പവന് 1,289 രൂപ

സ്വർണവിലയിൽ വൻ വർദ്ധനവ്, ഇന്ന് മാത്രം കൂടിയത് പവന് 1,289 രൂപ

November 27, 2026
62
പ്രണയം വീട്ടിൽ എതിർത്തു; 19-കാരൻ ജീവനൊടുക്കി, പിന്നാലെ 18-കാരിയും ആത്മഹത്യചെയ്തു

പ്രണയം വീട്ടിൽ എതിർത്തു; 19-കാരൻ ജീവനൊടുക്കി, പിന്നാലെ 18-കാരിയും ആത്മഹത്യചെയ്തു

November 27, 2026
217
കൊലവിളി പ്രസംഗം: ടി ഐ മധുസൂദനന് എതിരെ കേസ്

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനന് എതിരെ കേസ്

November 27, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025