ചങ്ങരംകുളം : പന്താവൂർ ഇർശാദ് കേന്ദ്ര കമ്മിറ്റിയംഗവും പള്ളിക്കര മഹല്ല് കാരണവരുമായിരുന്ന ആണ്ടനാത്ത് കുഞ്ഞിപ്പ ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.പള്ളിക്കര ജുമുഅ മസ്ജിദിൽ നടന്ന പ്രാർത്ഥനാ സദസ്സിന് സയ്യിദ് സീതിക്കോയ അൽ ബുഖാരിയും സമൂഹ സിയാറത്തിന് അബ്ദുൽ ജലീൽ സഅദി രണ്ടത്താണിയും നേതൃത്വം നൽകി. അനുസ്മരണ സദസ്സിൽ സയ്യിദ് എസ് ഐ കെ തങ്ങൾ, കെ എം സ്വാലിഹ് മുസ്‌ലിയാർ, വി വി അബ്ദുറസാഖ് ഫൈസി, സിദ്ദീഖ് മൗലവി അയിലക്കാട് , അലി ഫൈസി കോക്കൂർ, സി എം യൂസുഫ്,എം വി അബ്ദുറഷീദ് ഹാജി, എം പി ഹസൻ ഹാജി, എം വി അബ്ദുൽ ഹയ്യ്, എം പി അബ്ദുള്ളക്കുട്ടി ഹാജി,വി പി ഷംസുദ്ദീൻ ഹാജി, അബ്ദുൽബാരി സിദ്ദീഖി , വാരിയത്ത് മുഹമ്മദലി,എ മുഹമ്മദുണ്ണി ഹാജി,ഹസ്സൻ നെല്ലിശ്ശേരി, പി പി നൗഫൽ സഅദി പ്രസംഗിച്ചു.