• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘സ്കൂളിൽ സുംബ വേണ്ട, ആഭാസങ്ങൾ നിര്‍ബന്ധിക്കരുത്’; എതിർത്ത് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷനും സമസ്തയും

cntv team by cntv team
June 27, 2025
in Kerala
A A
‘സ്കൂളിൽ സുംബ വേണ്ട, ആഭാസങ്ങൾ നിര്‍ബന്ധിക്കരുത്’; എതിർത്ത് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷനും സമസ്തയും
0
SHARES
254
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ലഹരിക്കെതിരേ സ്‌കൂളുകളില്‍ സുംബ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശത്തിനെതിരേ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി.കെ അഷ്റഫ്. തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്‌കൂളുകളില്‍ സുംബ കളിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയും പ്രതികരിച്ചു.ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ് പൊതുവിദ്യാലയത്തിലേക്ക് തന്റെ കുട്ടിയെ അയക്കുന്നതെന്ന് ടി.കെ. അഷ്‌റഫ് പറഞ്ഞു. ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഇക്കാര്യത്തില്‍ പ്രാകൃതനാണെന്നും ടി.കെ. അഷ്‌റഫ്. ഇതിനോട് വിയോജിപ്പുള്ള ധാരാളം പേരുണ്ട്. പ്രതികരിച്ചാല്‍ എന്താകുമെന്ന ഭീതിയാണ് പലരെയും അസ്വസ്ഥരാക്കുന്നത്. ഇതിനെ എതിര്‍ത്തില്ലെങ്കില്‍ പ്രതിസന്ധികള്‍ക്ക് നാം തലവെച്ചുകൊടുക്കേണ്ടി വരും. ലഹരി വ്യാപനത്തിന്റേയും അടിപിടിയുടെയും ആഘോഷത്വരയുടെയും മറ്റും പേരില്‍ പൊതുവിദ്യാലയങ്ങളില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ കൂടുതൽ അകറ്റുകയാണ് ഇതിലൂടെ സംഭവിക്കുക. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വീണ്ടുവിചാരം നടത്തണമെന്നും ടി.കെ. അഷ്റഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.വലിയ കുട്ടികള്‍ പോലും അല്പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹമാണെന്ന് നാസര്‍ ഫൈസി പ്രതികരിച്ചു. നിലവിലുള്ള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിനു പകരം ആഭാസങ്ങൾ നിര്‍ബന്ധിക്കരുത്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്‍ന്ന് ആടിപ്പാടാനും ധാര്‍മികബോധം അനുവദിക്കാത്ത വിദ്യാര്‍ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുള്ള ലംഘനമാവും ഇതെന്നും അദ്ദേഹം പറഞ്ഞു.

Related Posts

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

August 5, 2026
292
ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല
Kerala

ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

August 5, 2026
12
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 5, 2026
79
ആറ്​ വർഷത്തിന്​ ശേഷം സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു
Kerala

ആറ്​ വർഷത്തിന്​ ശേഷം സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു

August 5, 2026
63
‘പീതാംബരൻ സാറേ, ഫ്ലാറ്റിൽ ആളില്ല കേട്ടോ…’ വീട് പൂട്ടി യാത്ര പോകുന്നവർക്ക് പൊലീസിന്റെ സുരക്ഷ; പോൽ ആപ്പ് വഴി അപേക്ഷിക്കാം!
Kerala

‘പീതാംബരൻ സാറേ, ഫ്ലാറ്റിൽ ആളില്ല കേട്ടോ…’ വീട് പൂട്ടി യാത്ര പോകുന്നവർക്ക് പൊലീസിന്റെ സുരക്ഷ; പോൽ ആപ്പ് വഴി അപേക്ഷിക്കാം!

August 5, 2026
25
പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി
Kerala

പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി

August 5, 2026
56
Next Post
നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

Recent News

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

August 5, 2026
292
ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

August 5, 2026
237
സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

August 5, 2026
181
ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

August 5, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025